ശിരോവസ്ത്ര നിരോധം: ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു

എറണാകുളം: കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശിരോവസ്ത്ര നിരോധവുമായി ബന്ധപ്പെട്ട് ജി.ഐ.ഒ കേരള തയ്യാറാക്കിയ 'ഇന്‍ ദി നെയിം ഓഫ് സെക്കുലറിസം' എന്ന ഡോക്യുമെന്ററിയുടെ  പ്രദര്‍ശനവും ചര്‍ച്ചയും എറണാകുളം പ്രസ്സ് ക്ലബ്ബ്  കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ ശിരോവസ്ത്രം നിരോധിച്ച് കൊണ്ട് ഒരു നിയമവും നിലവിലില്ലെന്നും ഇസ്‌ലാമോഫോബിയയുടെ ഭാഗമായാണ് ഇത്തരം സംഭവ വികാസങ്ങള്‍ ഉണ്ടായതെന്നും മുഖ്യാതിഥിയായി പങ്കെടുത്ത അഡ്വ: എന്‍.എം. സിദ്ധീഖ് പറഞ്ഞു. അതിനാല്‍ ഇത്തരം അവകാശ പ്രശ്‌നങ്ങള്‍ ജനാധിപത്യ മതേതര സമൂഹമായ കേരളത്തിലെ ക്യാമ്പസുകളിലും പൊതു ഇടങ്ങളിലും ചര്‍ച്ചാവിഷയമാവണം. ജി.ഐ.ഒ കേരള പ്രസിഡന്റ് പി. റുക്‌സാന അധ്യക്ഷത വഹിച്ചു. വ്യത്യസ്ത ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share:

Tags:Activity