വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശിരോവസ്ത്ര നിരോധം: ജി.ഐ.ഒ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കോഴിക്കോട്: ചില സ്വകാര്യ സ്‌കൂളുകളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികളെ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട് ജി.ഐ.ഒ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം അഡ്വ: കെ.ഇ ഗംഗാധരന് പരാതി സമര്‍പ്പിച്ചു. ശിരോവസ്ത്രം ധരിക്കുന്നത് വിലക്കുന്നത് പൗരാവകാശ ലംഘനമാണ്. ഒരു കാലത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അടുത്ത രണ്ടുമൂന്ന് വര്‍ഷത്തിനിടെ കേരളത്തിലുണ്ടായിട്ടുള്ള ചില സംഭവങ്ങള്‍ ഈ മുന്നേറ്റങ്ങള്‍ക്ക് തടയിടുന്നതാണ്. ശിരോവസ്ത്രമണിഞ്ഞ് സ്‌കൂളിലേക്ക് പോവാനാഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന നിലപാട് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നടപ്പിലാക്കിവരുന്നത് അന്വേഷിക്കണമെന്ന് പരാതിയില്‍ പരാമര്‍ശിച്ചു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞവര്‍ഷം സംസ്ഥാന മനുഷ്യാവകാശ കമ്മറ്റിയംഗം ആര്‍.നടരാജനു മുമ്പാകെ ജി.ഐ.ഒ പരാതി സമര്‍പ്പിച്ചിരുന്നു. ഈ വിഷയത്തില്‍ കേരളത്തിലെ നിലവിലും ശിരോവസ്ത്ര നിരോധം നടപ്പിലാക്കുന്ന സ്താപനങ്ങളിലെ മുസ്‌ലിം വിദ്യാര്‍ഥിനികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ജി.ഐ.ഒ കേരള നിര്‍മിച്ച 'ഇന്‍ ദ നെയിം ഓഫ് സെക്യുലറിസം' എന്ന ചോക്യുമെന്ററിയും കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.റുക്‌സാന, സെക്രട്ടറി സൗദ, കമ്മിറ്റിയംഗം സുഹൈല എന്നിവരാണ് പരാതി സമര്‍പ്പിച്ചത്.

Share:

Tags:Activity