ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിച്ചു:

പടന്ന: ജി.ഐ.ഒ കേരള സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ മുസ്ലിം വുമന്‍സ് കൊളോക്കിയവുമായി ബന്ധപ്പെട്ട് ജി.ഐ.ഒ കാഞ്ഞങ്ങാട് ,തൃക്കരിപ്പൂര്‍ ഏരിയ സംയുക്തമായി പടന്ന ICT സ്‌കൂളില്‍ വെച്ച് ഷോര്‍ട്ട് ഫിലി പ്രദര്‍ശനവും ചര്‍ച്ചയും നടത്തി.മീഡിയവണ്‍ കാസര്‍ഗോഡ് റിപ്പോര്‍ട്ടര്‍ ഷഫീഖ് നസ്‌റുള്ളയുടെ നേതൃതത്തില്‍ നടന്ന പരിപാടിയില്‍ സ്വശക്തി എന്ന സ്ത്രി സ്വാതന്ത്രവുമായി ബന്ധപ്പെട്ട ഒരു ഷോര്‍ട്ട് ഫിലിമായിരുന്നു പ്രദര്‍ശിപ്പിച്ചത്. സ്ത്രീ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കയിയുകയുള്ളു എന്നദ്ധേഹം കൂട്ടിചേര്‍ത്തു. തുടര്‍ന്ന് ജി.ഐ.ഒ കണ്ണൂര്‍ പുറത്തിറക്കിയ social experiment,: public reception about islam ഉം പ്രദര്‍ശിപ്പിച്ചു. ജി.ഐ.ഒ കാസര്‍ഗോഡ് ജില്ല സെക്രട്ടറി സല്‍മ അധ്യക്ഷത വഹിച്ച പരിപാടിയില്‍ തൃക്കരിപ്പൂര്‍ ഏരിയ സെക്രട്ടറി ജസീറ സ്വാഗതവും ജുബ്‌ന മെഹര്‍ബാന്‍ നന്ദിയും പറഞ്ഞു.