മുസ്‌ലിം വിമണ്‍സ് കൊളോക്കിയ അക്കാദമിക് വര്‍ക്ക്‌ഷോപ്പ്

കൊല്ലം: ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്‌ലിം വിമണ്‍സ് കൊളോക്കിയവുമായി ബന്ധപ്പെട്ട് അക്കാദമിക് വര്‍ക്ക്‌ഷോപ്പ് നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി സിറാജുദ്ദീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ആയിശ അധ്യക്ഷത വഹിച്ചു. representation of muslim women: identity and politics എന്ന വിഷയത്തില്‍ ഹംദര്‍ദ് യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥി തന്‍വീര്‍ കണിയാപുരവും representation of muslim women: theology and epistemology എന്ന വിഷയത്തില്‍ സോളിഡാരിറ്റി ജില്ലാസെക്രട്ടറി തന്‍സീര്‍ ലത്തീഫും ക്ലാസ് നയിച്ചു. വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം സീനത്ത് നിസാം ആശംസകളര്‍പ്പിച്ച പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി.എച്ച് മുഹമ്മദ് സമാപനം നടത്തി. ഖന്‍സാഉല്‍ ജദീദ സ്വാഗതവും ആശിറ ഖിറാഅത്തും നിര്‍വ്വഹിച്ചു.