തര്‍തീല്‍' 14 പ്രൈമറിതല മത്സരം നടന്നു

ജി.ഐ.ഒ കേരള പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന തര്‍തീല്‍'14 ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ പ്രൈമറിതലം കേരളത്തില്‍ 116 സെന്ററുകളിലായി 1500 മത്സരാര്‍ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിച്ചു. സൂറത്തുന്നൂര്‍ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും ഇതോടൊപ്പം നടന്നു. കേരളത്തിനു പുറമേ ബാംഗ്ലൂര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 12 നും സൗദി അറേബ്യയില്‍ ഒക്‌ടോബര്‍ 17 നും മറ്റ് ആറോളം സെന്ററുകളില്‍ ഒക്‌ടോബര്‍ 20 ന് മുമ്പായും മത്സരങ്ങള്‍ നടക്കും. പ്രൈമറിതലത്തില്‍ നിന്നും വിജയികളായ മൂന്ന് സ്ഥാനക്കാരെ ഒക്‌ടോബര്‍ 12 ന് നടക്കുന്ന ജില്ലാതല സെക്കന്ററി മത്സരത്തില്‍ പങ്കെടുപ്പിക്കും. സെക്കന്ററിതല മത്സരത്തില്‍ നിന്നും വിജയികളായ രണ്ടു സ്ഥാനക്കാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫൈനല്‍ മത്സരം ഒക്‌ടോബര്‍ 25 നും മെഗാഫൈനല്‍ ഒക്‌ടോബര്‍ 26 നും നടക്കും.
Share:

Tags:State News