'ലിംഗ പദവി നിര്‍ണ്ണയിക്കുതാര്' സെമിനാര്‍ സംഘടിപ്പിച്ചു
കോഴിക്കോട്: ജി.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ 'ലിംഗ പദവി നിര്‍ണ്ണയിക്കുന്നതാര'് എന്ന തലക്കെട്ടില്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് സെമിനാര്‍ സംഘടിപ്പിച്ചു. മീഡിയവണ്‍, മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്്ദുറഹ്്മാന്‍, എം.എസ്.എം സംസ്ഥാന വൈസ്പ്രസിഡന്റ് സുഫിയാന്‍ അബ്്ദുസത്താര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥി സോന ഭാസ്‌കര്‍, എം.ജി.എം സംസ്ഥാന കമ്മിറ്റിയംഗം ജമീല എടവണ്ണ, ജമാഅത്തെ ഇസ്്‌ലാമി കേരള കൂടിയാലോചന സമിതിയംഗം പി.ഐ. നൗഷാദ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥി ദില്‍ഷാദ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷെബീര്‍ കൊടുവള്ളി, ജമാഅത്തെ ഇസ്്‌ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് സഫിയ അലി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. മുഴുവന്‍ മനുഷ്യര്‍ക്കും തുല്യനീതിയാണ് ഇസ്്‌ലാം വിഭാവന ചെയ്യുന്നത്. സ്ത്രീകള്‍ക്കും പുരുഷനും അവകാശങ്ങളുണ്ട്. ഈ അവകാശങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ മനുഷ്യാവകാശം പുലരുകയുള്ളൂ. പാരമ്പര്യ വാദങ്ങള്‍, നിയമം, മനോഭാവം എന്നിവയിലുള്ള മാറ്റം ലിംഗ പദവി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സ്ത്രീയുടെ ഇടങ്ങള്‍ പുരുഷ ഇടത്തിന് തുല്യമാകണമെന്നുള്ള വാദം സമൂഹത്തിന്റെ അസന്തുലിതാവസ്ഥക്ക് കാരണമാകും. മുസ്്‌ലിം പേഴ്‌സണല്‍ ലോ ശരീഅത്തിന് അനുസൃതമായി മാറ്റ തിരുത്തലുകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട് തുടങ്ങിയ വ്യത്യസ്ത അഭിപ്രായങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നു വന്നു.
ജി.ഐ.ഒ കേരള ജനറല്‍ സെക്രട്ടറി ഫസ്‌നമിയാന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന കമ്മിറ്റിയംഗം റുഖിയ റഹ്്മത്ത് സ്വാഗതം പറഞ്ഞു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്്‌സാന സെമിനാറിന് സമപനം നിര്‍വ്വഹിച്ചു