കോഴിക്കോട്: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'വി' ക്യാമ്പയിന് തുടക്കമായി. കോഴിക്കോട് കെ. പി കേശവമേനോന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള ജി.ഐ.ഒ ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന് ലേഗോ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങളും അവകാശലംഘനങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേവല പ്രതിഷേധ പരിപാടികള്‍ക്കപ്പറം സമൂഹത്തിന്റെ എല്ലാം തട്ടിലേക്കും എത്തിച്ചേരുന്ന തരത്തിലുള്ള പരിപാടികളും ബോധവത്ക്കരണ ക്ലാസുകളുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. വൈസ് പ്രസിഡന്റ് ഹാജറ പി.കെ, സെക്രട്ടറി നാസിറ തയ്യില്‍, സംസ്ഥാന സമിതി അംഗം സുമയ്യ അന്‍സാരി തുടങ്ങിയവര്‍ സംബന്ധിച്ചു.