അവധികാല ടീന്‍സ് മീറ്റ് പ്രോട്ടീന്‍ 17 സംഘടിപ്പിച്ചു.

പാലക്കാട്: ജി.ഐ.ഒ ജില്ലാസമിതിയുടെ നേതൃത്വത്തില്‍ മോഡല്‍ സ്‌കൂള്‍ പേഴുങ്കരയില്‍ പ്രോട്ടീന്‍ '17 അവധിക്കാല മീറ്റ് സംഘടിപ്പിച്ചു. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ജ. റുക്‌സാന ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സഫിയ അടിമാലി ,ടകഛ പ്രതിനിധി ഷഫീഖ്, ടിന്‍ ഇന്‍ഡ്യ കാപ്റ്റന്‍ അഫ്‌നാന്‍ തുടങ്ങിയവര്‍! ആശംസ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. ജി.ഐ.ഒ ജില്ലാ വൈസ് പ്രസിഡന്റ് ഹനാന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി സുമയ്യ സ്വാഗതം പറഞ്ഞു. റഷാന (ഐസ് ബ്രേക്കിംഗ്), ഹാരിസ് നെന്മാറ (ഖുര്‍ആനും ശാസ്ത്രവും), ബഷീര്‍ ഹസന്‍ നദ്വി (പ്രവാചകനിലൂടെ), സല്‍വ, ലദീദ, മുജീബ് റഹ്മാന്‍
( വിദ്യാര്‍ത്ഥി രാഷ്ട്രീയം), എ.പി നാസര്‍ (ആരാണ് മുസ്ലിം, എന്താണ് ഇസ്ലാം ) അബ്ദുറഹ്മാന്‍ ഹസനാര്‍ (നമസ്‌കാരം പ്രഥമം പ്രധാനം), മാതാപിതാക്കള്‍ തണല്‍മരങ്ങള്‍ (ഗഗസഫിയ), പ്രകൃതിയെക്കുറിച്ച് ചില വര്‍ത്തമാനങ്ങള്‍ (ഉൃ. ഢങ നിഷാദ്), നവമാധ്യമങ്ങളോട് വിവേകപൂര്‍വ്വം (അബൂബക്കര്‍ ബിന്യാമിന്‍ ), (പ്രകൃതിയിലേക്ക് യാത്ര), തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ക്യാമ്പില്‍ വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു.
സഫ ഖുത്വുബ് ബെസ്റ്റ് ക്യാമ്പറായും, ബെസ്റ്റ് പെര്‍ഫോര്‍മറായി റ0സീന, ബെസ്റ്റ് സ്പീക്കറായി ഫിദയെയും, തെരഞ്ഞെടുത്തു. ക്യാമ്പംഗങ്ങള്‍ ക്യാമ്പ് അവലോകനം നടത്തി. സമാപന സെഷന്‍ ജി.ഐ.ഒ കോഡിനേറ്റര്‍ സ്വാബിറ ഉദ്ഘാടനം ചെയ്തു. മുഫീദ വല്ലപ്പുഴ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സുമയ്യ സ്വാഗതം പറഞ്ഞു. കലാകായിക മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ശഹന നന്ദി പറഞ്ഞു.

 

Share: