റിട്ടയേര്‍ഡ് അധ്യാപകരെ അനുമോദിച്ചു.

ആലത്തൂര്‍ : ജി.ഐ.ഒ ആലത്തൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ റിട്ടയേര്‍ഡ് അധ്യാപകരെ അനുമോദിച്ചു. സര്‍വീസില്‍ നിന്നു വിരമിച്ച ഇസ്‌ലാമിക പ്രസ്ഥാനത്തിലുള്ള അധ്യാപകരെയാണ് അനുമോദിച്ചത്. ഷാഹുല്‍ ഹമീദ് മാഷ്, അബ്ബാസ് മാഷ്,
റസാഖ് മാസ്റ്റര്‍, ബിന്യാമിന്‍ മാഷ്, നൂര്‍ജഹാന്‍ ടീച്ചര്‍ എന്നിവരെ അനുമോദിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി റഷാന ഹുസൈന്‍, ജില്ലാ സമിതി അംഗം തഹ്‌സീന്‍, ഏരിയ വൈസ് പ്രസിഡന്റ് നസീമ കെബീര്‍, യൂണിറ്റ് അംഗമായ ഫര്‍ഹാന എന്നിവരടങ്ങിയ സംഘം അധ്യാപകരുടെ വീടുകളില്‍ പോകുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. അധ്യാപന കാലഘട്ടത്തിലെ അനുഭവങ്ങളും വര്‍ത്തമാന ലോകത്തിലെ വിശേഷങ്ങളും അവര്‍ ഞങ്ങളുമായി പങ്കുവെച്ചു. ഞങ്ങളുടെ സന്ദര്‍ശനം 'അദ്ധ്യാപകദിനം' എന്ന ഓര്‍മ പുതുക്കാനും അവരെ പഴയ ഓര്‍മ്മകളിലേക്ക് നയിക്കാനും സഹായിച്ചു. അധ്യാന കാലഘട്ടത്തില്‍ ലഭിക്കാത്ത ഒരു അംഗീകാരം എന്ന നിലക്ക് കൂടി ഇതിനെ മനസ്സിലാക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share: