'നീതിക്കായ് ഒരു കയ്യൊപ്പ്' ജി.ഐ.ഒ പ്രതിഷേധസംഗമവും ഒപ്പുശേഖരണവും

വാണിയമ്പലം: പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ വാണിയമ്പലം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വാണിയമ്പലം ഗോള്‍ഡന്‍ വാലി ഓഡിറ്റോറിയം മൈതാനിയില്‍ നടന്ന ഈദ് ഗാഹില്‍ വെച്ച് നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യത്തിന്റെ Protect_Circle ളില്‍ നീതിയുടെ മുദ്രാവാക്യവും ഒപ്പുശേഖരണവും നടത്തി 'stand with Framed' ക്യാമ്പയിന്റെ ഭാഗമായി 'നീതിക്കായ് ഒരു കയ്യൊപ്പ്'എന്ന തലക്കെട്ടോടുക്കൂടി നടന്ന പ്രതിഷേധസംഗമത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരിനിയമങ്ങള്‍ ചുമത്തപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ക്കും ഭരണകൂട ഫാഷിസത്തിന്റെ അനീതിക്കിരയായവര്‍ക്കും അരികവല്‍രിക്കപ്പെട്ടവര്‍ക്കും വേണ്ടി ജി.ഐ.ഒ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജമാഅത്ത് ഹല്‍ക്കാ നാളിം കോയണി ഉത്ഘാടനം ചെയ്തു ശബ്‌ന.എം,സനറഹ്മാന്‍.കെ,കറമുന്‍നീസ.കെ, സഫ. കെ,മനാല്‍. ഇ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share: