കണ്ണൂര്‍ ഏരിയ അബ്ദുറഹിമാന്‍ കുട്ടി മാഷിനെ ആദരിച്ചു

കണ്ണൂര്‍: അധ്യാപകദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ കണ്ണൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍ സ്‌കൂള്‍ മുന്‍ അധ്യാപകനു0 , എ.ഇ.ഒ യുമായിരുന്ന അബ്ദുറഹിമാന്‍ കുട്ടി മാഷിനെ ആദരിച്ചു..ഗവണ്‍മെന്റ് മേഖലയില്‍ നിന്നുമുള്ളി റിട്ടയര്‍ മെന്റിന് ശേഷം കൗസര്‍ ഇഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപകനായു0 ഇദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു. പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ ഊര്‍ജ്ജസ്വലരാവണമെന്നു0 അതോടൊപ്പം പഠന പാഠ്യേതര കാര്യങ്ങളില്‍ മികവ് പുലര്‍ത്തുന്നതില്‍ ശ്രദ്ധചെലുത്തണമെന്നു0 പ്രവര്‍ത്തകരെ അദ്ദേഹം ഉണര്‍ത്തി.സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസകാലത്തെ അനുഭവങ്ങളു0 അധ്യാപന ജീവിതത്തിലെ ഓര്‍മകളു0 അദ്ദേഹം ഈ അവസരത്തില്‍ അയവിറക്കി. ഏരിയ ആക്ടിങ്ങ് പ്രസിഡന്റ് ഫര്‍സീന ഫൈസല്‍, സെക്രട്ടറി ഷംന,ഏരിയ സമിതിയംഗം റനിയ സുലൈഖ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share: