ഓണക്കിറ്റ് വിതരണം ചെയ്തു

പാലക്കാട്: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗവും ജി.ഐ.ഒ വും സംയുക്തമായി മലമ്പുഴ പഞ്ചായത്തിലെ 3, 4 കോളനികളില്‍ 30 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തക പ്രിയ രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജ.ഇ വനിത വിഭാഗം പ്രസിഡന്റ് സഫിയ അടിമാലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ശൂറാംഗം കെ.കെ സഫിയ ടീച്ചര്‍ സമാപനം നിര്‍വഹിച്ചു. ജി.ഐ.ഒ പ്രതിനിധി സി.എം റഫിഅ, ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി റഹീമ സ്വാഗതം പറഞ്ഞു. ജില്ല സമിതിയംഗങ്ങളായ നഫീസ സലാം, എസ്.ബി ഖദീജ എന്നിവര്‍ പങ്കെടുത്തു.

 

Share: