'ഈണം ' ഈദ് ഓണം സുഹൃദ് സംഗമം

കൊല്ലം: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കൊല്ലം ഏരിയയുടെ ആഭിമുഖ്യത്തില്‍ 'ഈണം ' എന്ന തലക്കെട്ടില്‍ ഈദ് ഓണം സുഹൃദ് സംഗമം സംഘടിപ്പിച്ചു. കൊല്ലം പോലീസ് ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ ജി.ഐ.ഒ കൊല്ലം ഏരിയാ പ്രസിഡന്റ് എസ്. സഹ് ല അദ്ധ്യക്ഷത വഹിച്ചു.ടി.കെ.എം കോളേജ് അസോസിയേറ്റ് പ്രഫസര്‍ ഡോ: അമ്പിളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യര്‍ ഒന്നായി ജീവിക്കണമെന്നും മഹാബലിയും പ്രവാചകനുമൊക്കെ നമുക്ക് കാണിച്ചു തന്ന കള്ളവും ചതിയുമില്ലാത്ത നന്മ നിറഞ്ഞ സമൂഹത്തെ സ്വപ്നം കാണണമെന്നും അതിനായി പ്രവര്‍ത്തിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഡി.സി.സി കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.സമൂഹത്തിന്റെ എല്ലാ മേഖലകളിലും പെണ്‍കുട്ടികള്‍ ഉയര്‍ന്നു വരണമെന്നും സമൂഹത്തിന്റെ കൊള്ളരുതായ്മകള്‍ നിശബ്ദമായി സഹിക്കാതെ അതിനെതിരെ പ്രതികരിക്കാന്‍ സ്ത്രീ സമൂഹം പ്രാപ്തരാകണമെന്നും അവര്‍ പറഞ്ഞു. ടി.കെ.എം കോളേജ് അസിസ്റ്റന്റ് പ്രഫസര്‍ സുള്‍ഫിയ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയംഗം മീനു, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ജുസൈന, ജ.ഇ വനിതാ വിഭാഗം ഏരിയാ പ്രസിഡന്റ് മുനീറ ത്വാഹ, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ആയിശ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പത്താം ക്ലാസ് സി.ബി.എസ്.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ വണ്‍ കരസ്ഥമാക്കിയ മുഹ്‌സിനാ ജലീലിനെ ആദരിച്ചു. തുടര്‍ന്ന് ജി.ഐ.ഒ വിന്റെ ഉപഹാരം അതിഥികള്‍ക്ക് നല്കി. കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിച്ചു.ജി .ഐ.ഒ ജോയിന്റ് സെക്രട്ടറി ഫിദ മുഹമ്മദ് ഖലീല്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചു. ഏരിയാ സെക്രട്ടറി സനീറ സ്വാഗതവും വൈസ് പ്രസിഡന്റ് സിത്താര അനീഷ് നന്ദിയും പറഞ്ഞു.

 

Share: