അസഹിഷ്ണുതക്കെതിരെ വിദ്യാര്‍ഥി സമൂഹം ശബ്ദം ഉയര്‍ത്തണം

മട്ടാഞ്ചേരി: സമകാലിക സംഭവങ്ങള്‍ വിശകലനം ചെയ്ത് ആസൂത്രിത വംശഹത്യകളുടെ രാഷ്ട്രീയം വിഷയത്തില്‍ ജി.ഐ.ഒ ജില്ലാ കമ്മിറ്റി ഗേള്‍സ് സമ്മിറ്റ് നടത്തി. ഡോ. ഹാദിയ സംഭവം പുറം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തക ഷബ്‌ന സിയാദ് അനുഭവങ്ങള്‍ പങ്കുവെച്ചു. ഹാദിയ വിഷയം മനുഷ്യാവകാശ ലംഘനത്തിന്റെ തികഞ്ഞ ഉദാഹരണമാണെന്നും സാമൂഹികാന്തരീക്ഷത്തില്‍ ഉയരുന്ന അസഹിഷ്ണു തക്കെതിരെ വിദ്യാര്‍ഥി സമൂഹം ശബ്്ദം ഉയര്‍ത്തണമെന്നും ഷബ്‌ന പറഞ്ഞു.
ഐ.ഒ.സി, മൂലമ്പിള്ളി തുടങ്ങി ഏത് ജനകീയ പ്രശ്‌നങ്ങളിലും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് എ.ഐ.ഡി.എസ്.ഒ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിലീന മോഹന്‍ പറഞ്ഞു. കലാലയങ്ങളില്‍ മറ്റാരും മത്സരിക്കാന്‍ പാടില്ലെന്ന ഫാഷിസ്റ്റ് നിലപാടിലേക്ക് ഇടത് വിദ്യാര്‍ഥി പ്രസ്ഥാനം തരം താഴ്‌ന്നെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി അംഗം പി. റുക്‌സാന അഭിപ്രായപ്പെട്ടു. ഗൗരി ലങ്കേഷ് വധം, ഭക്ഷണസ്വാതന്ത്ര്യം, സ്ത്രീ സുരക്ഷ, ന്യൂനപക്ഷ - ദലിത് വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങള്‍, റോഹിങ്ക്യന്‍ ജനതയുടെ രോദനം എന്നിവ ചര്‍ച്ച ചെയ്തു. ജില്ലാ പ്രസിഡന്റ് അബീന മന്‍സൂര്‍ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍ മോഡറേറ്ററായി. ജില്ലാ സെക്രട്ടറിമാരായ ജാസിറ, ഹസ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.

Share: