' ബ്ലഡ് ഇങ്ക് : കൊളാഷ് പ്രദര്‍ശനം 

ആലപ്പുഴ: അസഹിഷ്ണുതക്കെതിരെ നേരിന്‍ കരുത്തുള്ള എഴുത്തുകൂട്ടം ' ബ്ലഡ് ഇങ്ക് എന്ന തലക്കെട്ടില്‍ ജി.ഐ.ഒ ആലപ്പുഴ ബീച്ചില്‍ കൊളാഷ് പ്രദര്‍ശനം നടത്തി. ജി.ഐ.ഒ കേരള നടത്തിവരുന്ന സ്റ്റാന്‍ഡ് വിത്ത് ഫ്രെയിംഡിന്റെ ഭാഗമായി സമൂഹത്തില്‍ അരികുവത്ക രിക്കപ്പെടുന്നവരെ
യും നീതി നിഷേധിക്കപ്പെട്ട വരെ യും കുറിച്ചുള്ള കൊളാഷ് പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം പകരുന്നതായിരുന്നു.
എഴുത്തുകാര്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് പ്രദര്‍ശനം സംഘടി പ്പിച്ചത്. സന്ദര്‍ശകരുടെ അഭിപ്രായങ്ങള്‍ എഴുതാനുള്ള സൗകര്യവും ഉണ്ടായിരുന്നു. ജി.ഐ.ഒ ജില്ലാ സമിതി അംഗങ്ങള്‍ നേതൃത്വം നല്‍കിയ പരിപാടിക്ക് എസ്.ഐ.ഒ ഏരിയ പ്രവര്‍ത്തകരും പങ്കാളിത്തം വഹിച്ചു.

Share: