'അസഹിഷ്ണുതക്കെതിരെ പെണ്ണൊരുമ'

ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗവും ജി.ഐ.ഒ.യും സംയുക്തമായി 'അസഹിഷ്ണുതക്കെതിരെ പെണ്ണൊരുമ' എന്ന പരിപാടി സംഘടി പ്പിച്ചു. ഫാഷിസം അരങ്ങ് തകര്‍ക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതോരോധങ്ങള്‍ തീര്‍ക്കുന്നതിന് അന്യോജ്യമായ മാര്‍ഗങ്ങളെ കുറിച്ചും സ്ത്രീകള്‍ അടങ്ങുന്ന സമൂഹത്തിന് നിര്‍വഹിക്കാനുള്ള പങ്കിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
സഉദൂന സാഹിബ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സുലഭ ടീച്ചര്‍(റിട്ട. പ്രിന്‍സിപ്പാള്‍, എസ്.എന്‍. കോളേജ് ഫോര്‍ വിമന്‍) ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു. അസീമ ബീഗം(ജമാഅത്തെ ഇസ്്‌ലാമി വനിതാ വിഭാഗം സെക്രട്ടറി, ) വിഷയം അവതരിപ്പിച്ചു.
പങ്കെടുത്ത് സംസാരിച്ചവര്‍: , ശ്രീമതി ടിങ്കള്‍ പ്രഭാകരന്‍, അഡ്വ നിസ ഫൈസല്‍, സഹ്‌ല എസ്(ജി.ഐ.ഒ ജില്ലാസമിതി അംഗം), സൗദ ടീച്ചര്‍ (റിട്ട പ്രൊഫസ്സര്‍, എം.ഈ.എസ കോളേജ് പൊന്നാനി ), മുനീറ ത്വാഹ ( കൊല്ലം ഏരിയ പ്രസിഡന്റ് ).
ജുസൈന ഫാത്തിമ പ്രാര്‍ത്ഥനാഗീതം ചൊല്ലി. ആയിഷ ഹുമയൂന്‍ കബീര്‍ (ജി. ഐ.ഒ. ജില്ലാ പ്രസിഡന്റ്) സ്വാഗതവും ആരിഫ ടീച്ചര്‍(ജമാഅത്തെ ഇസ്്‌ലാമി വനിതാവിഭാഗം) സമാപനവും നിര്‍വഹിച്ചു. മുഹ്‌സിന ഗാനം ആലപിച്ചു.

 

Share: