ഫാസിസ്റ്റ് അസഹിഷ്ണുതക്കേതിരെ പെണ്‍ പ്രതിരോധം

പറവൂര്‍: ഫാസിസ്റ്റ് അസഹിഷ്ണുതക്കേതിരെ പെണ്‍ പ്രതിരോധം എന്ന തലക്കെട്ടില്‍ ജി.ഐ.ഒ പറവൂര്‍ ഏരിയപറവൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ചര്‍ച്ച സംഗമം സംഘടിപ്പിച്ചു..' സ്റ്റാന്‍ഡ് വിത്ത് ഫ്രമെഡ് ' എന്ന തലക്കെട്ടില്‍ സംസ്ഥാന വ്യാപകമായി ജി.ഐ.ഒ സംഘടിപ്പിക്കുന്ന കാംപയിനിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.. ചര്‍ച്ച സംഗമം പറവൂര്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡെന്നി തോമസ് ഉദ്ഘാടനം ചെയ്തു.. ജി.ഐഒ ജില്ലാ പ്രസിഡന്റ് അബീന മന്‍സൂര്‍ അധ്യക്ഷത വഹിച്ചു..സംസ്ഥാന കമ്മിറ്റി അംഗം ആനിസ മുഹിയുദ്ദീന്‍ ക്യാംപയിന്‍ വിശദീകരണം നടത്തി, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ ഷൈന്‍ ടീച്ചര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള സംസ്ഥാന വൈസ് പ്രസിഡെന്റ് ഗിരീഷ് കാവാട്ട് , എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അംജദ് അലി, ജമാഅത്തെ ഇസ്്‌ലാമി ഏരിയ പ്രസിഡന്റ് എം കേ ജമാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജി.ഐഒ പ്രസിഡന്റ് ആദില അഷ്‌റഫ് സ്വാഗതവും എരീയ സെക്രട്ടറി ഫാത്തിമ ഷെഫ്രിന്‍ നന്ദിയും പറഞ്ഞു.. മന്നം ഇസ്ലാമിയ കോളേജ് വിദ്യാര്‍ത്ഥിനികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു..200 ഓളം വിദ്യര്‍ത്തിനികള്‍ പങ്കെടുത്ത്.. ഇതോടനുബന്ധിച്ച് Confront_ Dissent_ Resist, A Girls Roundup Against Fascisam എന്ന പേരില്‍ ജി.ഐഒ പ്രാവര്‍ത്തകര്‍ തയ്യാറാക്കിയ എക്‌സിബിഷന്‍ ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് അബീന മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു.. 100 കണക്കിന് വിദ്യാര്‍ത്ഥിനികള്‍ എക്‌സിബിഷന്‍ സന്ദര്‍ശിച്ചു.. ജില്ലാ കമ്മിറ്റി അംഗങ്ങളായ സമര്‍ അലി, നസ്‌റിന്‍ ഫസല്‍, രേഷ്മ, ഏരിയ നേതാക്കളായ മുഹ്‌സിന സദര്‍, ശറഫ നാവ്വാര്‍, നെഹ്ദ, സുമയ്യ എന്നിവര്‍ നേതൃത്വം നല്‍കി

 

Share: