'പെണ്ണുണര്‍വിനായി ഒത്തുചേരാം'


വണ്ടൂര്‍ : ജി. ഐ. ഒ വാണിയമ്പലം യൂണിറ്റ് 'പെണ്ണുണര്‍വിനായി ഒത്തുചേരാം' എന്ന തലവാചകത്തില്‍ 'ഗേള്‍സ് മീറ്റ്' സംഘടിപ്പിച്ചു. സി.ജി മലപ്പുറം ജില്ലാ പ്രസിഡന്റ് എ.ഫാറൂഖ് ഉത്ഘാടനം നിര്‍വഹിച്ച് ഇന്ത്യയിലെ ഫാഷിസം വര്‍ത്തമാനം ഭാവി എന്നവിഷയത്തില്‍ സംസാരിച്ചു. വിവിധ സെക്ഷനുകളില്‍ .ജി. ഐ. ഒ ജില്ലാ വൈസ് പ്രസിഡന്റ് ഷമീമ ഷക്കീര്‍ മുസ്ലിം സ്ത്രീ ഉത്തരവാദിത്വം എന്ന വിഷയത്തിലും, പ്രൊഫെ:കുഞ്ഞുമുഹമ്മദ് ഇസ്ലാമിലെ സ്ത്രീ എന്ന വിഷയത്തിലും സംസാരിച്ചു. വിദ്യാര്‍ത്ഥിനികളുടെ കഴിവുകളെ പോത്സാഹിപ്പിക്കുന്ന വിവിധ തരം ഗെയിമുകള്‍ സന റഹ്മാന്‍.കെ, ശാഖിബ.പി, കറമുനീസ.കെ എന്നിവര്‍ നേതൃത്വം നല്‍കി. നീതി നിഷേധിക്കപ്പെട്ട ഹാദിയകക്ക് വേണ്ടി ഫ്രീ ഹാദിയ എന്ന ബാനറില്‍ വിദ്യാര്‍ത്ഥിനികള്‍ കൈ കോര്‍ത്ത് മനുഷ്യ ചങ്ങലയിലൂടെ ഐക്യദാര്‍ഡൃം അര്‍പ്പിച്ചു. പ്രസിഡന്റ് ശബ്‌ന ഷെറിന്‍.എം അധ്യക്ഷത വഹിച്ചു. എസ്. ഐ. ഒ പ്രസിഡന്റ് അന്‍ഷിദ്. പി. പി, സല്‍മ. കെ, അതിയ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ പറഞ്ഞു. ശാഖിബ.പി സ്വാഗതവും ശറഫുനിസ.എ. പി നന്ദിയും പറഞ്ഞു.

 

Share: