റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് ഐഖ്യദാര്‍ഡ്യം

റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് എസ് ഐ ഒ, ജി ഐ ഒ വൈപ്പിന്‍ ഏരിയ സംയുക്തമായി ചെറായി ബീച്ചില്‍ വിദ്യാര്‍ത്ഥി സംഗമവും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. എസ് ഐ ഒ എറണാകുളം ജില്ലാ പ്രസിഡന്റ് മുഫീദ് കൊച്ചി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. റോഹിങ്ക്യന്‍ അഭയാര്‍ഥികളോടുള്ള കേന്ദ്രസര്‍ക്കാറിന്റെ നിലപാട് തിരുത്തണമെന്നും ഓങ് സാന്‍ സൂചിക്ക് കൊടുത്ത സമാധാന നോബല്‍ തിരിച്ചു വാങ്ങി അവാര്‍ഡിന്റെ പവിത്രത നിലനിര്‍ത്തണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എസ് ഐ ഒ ഏരിയ സമിതിയംഗം നഈം ബിന്‍ സമാന്‍ സ്വാഗതവും ഏരിയ പ്രസിഡന്റ് നസീഫ് അന്‍വര്‍ അധ്യക്ഷ പ്രസംഗവും നിര്‍വഹിച്ചു. ജി ഐ ഒ ജില്ലാ സമിതിയംഗം സമര്‍ അലി ആശംസയറിയിച് സംസാരിച്ചു. ജി ഐ ഒ ഏരിയ സമിതിയംഗം ജാസ്മിന്‍ തന്‍സീം നന്ദി പ്രകാശിപ്പിച്ചു. സംഗമത്തിന് ലുക്മാനുല്‍ ഹകീം, റാഷിദ്,ഫാത്തിമാ തസ്‌നി ഹെന്ന നസ്രിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

 

Share: