അസഹിഷ്ണുതക്കെതിരെ ഒരുമയുടെ പെരുമ ഉയര്‍ത്തിപ്പിടിക്കുക ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു.

കണ്ണൂര്‍: അക്ഷരങ്ങളെപ്പോലും ഭയക്കുന്ന അസഹിഷ്ണുതക്കെതിരെ ഒരുമയുടെയും സഹോദര്യത്തിന്റെയും പെരുമ ഉയര്‍ത്തിപ്പിടി ക്കാണമെന്ന് ജമാഅത്തെ ഇസ്്‌ലാമി സംസ്ഥാന സെക്രട്ടറി പി.പി. അബ്്ദുറഹ്്മാന്‍ പെരിങ്ങാടി, ജി.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അസഹിഷ്ണുതക്കെതിരെ സാഹോദര്യ പ്രതിരോധം ചര്‍ച്ചാ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിന്മയെ തിന്മ കൊണ്ടല്ല നന്മ കൊണ്ടാണ് പരാജയപ്പെടുത്തേണ്ടത്. ആദര്‍ശത്തിന്റെ ഉള്‍ക്കരുത്തുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയേയും അതിജയിക്കാ നാകുമെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസത്തിന്റെ തോക്കുകളെക്കാള്‍ ശക്തി ധബോല്‍ക്കറുടെയും ഗൗരി ലങ്കേഷിന്റെയും പന്‍ സാരെയുടെ യും പേനകള്‍ക്കുണ്ടെന്ന് കാലം തെളിയിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍. ഉണര്‍ന്നു വരുന്ന ചെറിയ ശബ്ദങ്ങ ളെപ്പോലും ഇല്ലാതാക്കാന്‍ ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നുവെന്ന് വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജബീന പ്രതികരിച്ചു. രാജ്യം നേരിടുന്ന താല്‍ക്കാലിക ഭീഷണികളെ പുരോഗമനപരമായ ചിന്തകള്‍കൊണ്ട് അതിജീവിക്കണമെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി റിട്ട. രജിസ്ട്രാര്‍ ഡോ. സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു. എല്ലാതര ഫാഷിസത്തെയും പ്രതികരിക്കാനും എതിര്‍ക്കാനും കഴിയണമെന്ന് ആകാശവാണി കണ്ണൂര്‍ നിലയം ഡയറക്ടര്‍ കെ. ബാലചന്ദ്രന്‍ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്്‌ലാമി ജില്ലാ പ്രസിഡന്റ് യു.പി.സിദ്ധീഖ്, ജമാഅത്തെ ഇസ്്‌ലാമി വനിതാവിഭാഗം പ്രസിഡന്റ് പി.ടി.പി. സാജിദ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചാ സദസ്സില്‍ ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ആരിഫ മെഹബൂബ് അധ്യക്ഷത വഹിച്ചു. ജി.ഐഒ ജില്ലാ സമിതി അംഗം ഫര്‍സീന ഫൈസല്‍ വിഷയാവതരണം നടത്തി. ജനറല്‍ സെക്രട്ടറി സഫൂറ നദീര്‍ സ്വാഗതവും കണ്‍വീനര്‍ ഷഹനാസ എന്‍ നന്ദിയും പറഞ്ഞു.

Share: