ജി.ഐ.ഒ പ്രതിഷേധ സായാഹ്നം

കൊച്ചി: ജെ.എന്‍.യു വിദ്യാര്‍ഥിനി നജീബ് അഹ്്മദിന്റെ തിരോധാനത്തിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ഗേള്‍സ് ഇസ്്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണ് നജീബ് തിരോധാനമെന്ന് പരിപാടി ഉദ്്ങാടനം ചെയ്ത് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എ. അനസ് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് എസ്.ഐ.ഒ ജില്ലാസമിതിയംഗം മുജീബ് എടത്തലയും ജി.ഐ.ഒ ജില്ലാസമിതിയംഗം സല്‍മ കുഞ്ഞുബീരാനും സം സാരിച്ചു. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന പരിപാടിയില്‍ ജി.ഐ.ഒ ആക്ടിങ് ജില്ലാ പ്രസിഡന്റ് ഫാത്തിമ തസ്്‌നിം അധ്യക്ഷത വ ഹിച്ചു.  ജില്ലാസമിതിയംഗം സമര്‍ അലി നന്ദി പറഞ്ഞു.

Share: