പര്‍വാസ് ഒന്നാം ഘട്ട മത്സരങ്ങള്‍ നടന്നു

കോഴിക്കോട്: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇസ്ലാമിക് ക്യാമ്പസ് ഫെസ്റ്റ് പര്‍വാസിന്റെ ഒന്നാം ഘട്ട രചനാ മത്സരങ്ങള്‍ നടന്നു. ഇര്‍ഷാദിയ കോളേജ് ഫറോക്ക്. ഐ.സി വാടാനപ്പള്ളി മന്നം, ഇലാഹിയ അറബിക് കോളേജ് തിരുര്‍ക്കാട്, വാദി ഹുദ വുമന്‍സ് അക്കാദമി കണ്ണൂര്‍, എന്നിവിടങ്ങളിലായി നടന്ന മത്സരങ്ങളില്‍ മുപ്പതോളം സ്ഥപങ്ങങ്ങളില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. സംസ്ഥാന സമിതി അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കി. രണ്ടാം ഘട്ട മത്സരങ്ങളും സമ്മാനദാനത്തോടനുബന്ധിച്ചു വിവിധ കലാലയങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കുന്ന കോണ്‍ഫെറന്‍സും ഡിസംബര്‍ 9 നു കോഴിക്കോട് ഇര്‍ഷാദിയ കോളേജില്‍ വെച്ച് നടക്കും.

Share:

Tags:State News