കേരളത്തിന്റെ മുസ്‌ലിം സ്ത്രീ പൊതുബോധത്തിന് തിരുത്തായി പര്‍വ്വാസ്

കോഴിക്കോട്: മുസ്‌ലിം സ്ത്രീയെക്കുറിച്ചുള്ള കേരളീയ പൊതുബോധത്തിന്റെ പൊളിച്ചെഴുത്തിന്റെ വേദിയായി ഗേള്‍സ് ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ കേരള സംഘടിപ്പിച്ചപര്‍വ്വാസ് ഇസ്‌ലാമിക് കാമ്പസ് ഫെസ്റ്റ് മാറി.സംസ്ഥാനത്തുടനീളമുള്ള വിവിധ കലായങ്ങളില്‍നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥിനികള്‍ അമ്പത്തിനാലു മല്‍സരങ്ങളിലായിമാറ്റുരച്ച കലാവിരുന്നില്‍        769 പോയിന്റ് നേടി മലപ്പുറം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ഓവറോള്‍ ചാമ്പ്യന്‍മാരായി. 557 പോയിന്റ് നേടി ഫറോക്ക് ഇര്‍ഷാദിയ കോളേജ് റണ്ണേഴ്‌സ് അപ്പായി. ചേന്ദമംഗല്ലൂര്‍ ഇസ് ലാഹിയ കോളേജിനാണ് മൂന്നാം സ്ഥാനം. സമ്മാന ദാനത്തോടനുബന്ധിച്ചു ഫറോക്ക് ഇര്‍ഷാദിയ കോളേജില്‍ വെച്ച് നടന്ന സമാപന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി മുന്‍കേന്ദ്ര ഉപാധ്യക്ഷന്‍ പ്രൊഫ.കെ.എ സിദ്ദീഖ് ഹസ്സന്‍ നിര്‍വ്വഹിച്ചു. കേരളത്തിന്റെ സാംസ്‌കാരികവൈജ്ഞാനിക മേഖലകളില്‍ കരുത്തുറ്റ പ്രതിഭ്കളെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് ജി.ഐ.ഒ യുടെതെന്ന് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച ജമാഅത്തെ ഇസ് ലാമികേരള അസി.അമീര്‍ പി.മുജീബുര്‍ റഹ്മാന്‍ പറഞ്ഞു. പൊതുമണ്ഡലത്തിനുള്ളില്‍ മുഖ്യധാര വക്രീകരിച്ച് ചിത്രീകരിക്കുമ്പോഴും ആശയങ്ങളുടെയും ആവിഷ്‌ക്കാരങ്ങളുടെയും വേറിട്ട പാതയിലൂടെ മുസ്ലിം സ്ത്രീ മുന്നേറുകയാണെ ന്നതാണ് പര്‍വാസ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് അധ്യക്ഷത വഹിച്ചു.ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പ് ചെയര്‍മാന്‍ കൂട്ടില്‍ മുഹമ്മദലി, വനിതാ വിഭാഗം പ്രസിഡന്റ്എ.റഹ്മത്തുന്നിസ, സോളിഡാരിറ്റി പ്രസിഡന്റ് പി.എം സ്വാലിഹ്, എസ്.ഐ.ഒ സംസ്ഥാന  സമിതിയംഗം ഡോ. സഫീര്‍ എ.കെ, വി.പി.ബഷീര്‍, ആര്‍ യൂസുഫ്, പി.റുക്‌സാന, തുടങ്ങിയവര്‍ പങ്കെടുത്തു. ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍ സ്വാഗതവും ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ നഫീസ തനൂജ നന്ദിയും പറഞ്ഞു.

 

Share:

Tags:State News