'വിശ്വാസം പ്രതിരോധവും പ്രതീക്ഷയും '  ഏരിയ സമ്മേളനം  സംസ്ഥാനതല ഉദ്ഘാടനം നടന്നു

തൃശൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസഷന്‍ 'വിശ്വാസം പ്രതിരോധവും പ്രതീക്ഷയും ' എന്ന തലക്കെട്ടില്‍ നടത്തുന്ന എരിയാ സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്്ഘാടനം കൊടുങ്ങല്ലൂര്‍ ഏ രിയയില്‍ നടന്നു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമകാലിക രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്ലിം സ്ത്രീ പുനര്‍ നിര്‍വചിക്കപ്പെടേണ്ടïതുണ്ടെïന്ന് അവര്‍ അഭിപ്രായപ്പെട്ടു.
സ്ത്രീ ഖുര്‍ആനിലും ജീവിതത്തിലും, മുസ്ലിം പെണ്‍കുട്ടികളുടെ ദൗത്യം, ആത്മീയത തുടങ്ങിയ വിഷയങ്ങളില്‍ പഠന ക്ലാസുകളും ചര്‍ച്ചയും നടന്നു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാസമിതി അംഗം നസീമ വാളൂര്‍ മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂര്‍ ഏരിയ പ്രസിഡന്റ് റഷീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ഖദീജ, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് മെഹ്‌റൂഫ്, എസ്.ഐ.ഒ പ്രസിഡന്റ് സിറാജ്,ഹുദാബി, സുലൈമാന്‍ അസ്ഹരി തുടങ്ങിയവര്‍ സംസാരിച്ചു. നൂറിലധികം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ആയിഷ ബദറുദീന്‍ സ്വാഗതവും സെക്രട്ടറി ഫായിസ നന്ദിയും പറഞ്ഞു.

 

 

Share:

Tags:State News