അസഹിഷ്ണുതയുടെ ഇന്ത്യന്‍ വര്‍ത്തമാനങ്ങള്‍ ': പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു

മലപ്പുറം: ജി.ഐ.ഒ കേരള നടത്തുന്ന ' stand with framed' ക്യാമ്പയിനുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കമ്മിറ്റി 'അസഹിഷ്ണുതയുടെ ഇന്ത്യന്‍ വര്‍ത്തമാനങ്ങള്‍ ' എന്ന തലക്കെട്ടില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. WWAk പ്രസിഡന്റും കൗണ്‍സിലറുമായ അഡ്വ. ലൈല അഷ്‌റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരട്ടനീതിയുടെ ഭരണകൂട ഭാഷ്യങ്ങള്‍, റദ്ദാക്കപ്പെടുന്ന പാരാവകാശങ്ങള്‍, കരിനിഴല്‍ വീഴുന്ന ആവിഷ്‌കാരസ്വാതന്ത്ര്യം, മതപരിവര്‍ത്തനം: സമീകരിക്കപ്പെടുന്ന നിര്‍വചനങ്ങള്‍ എന്നീ നാല് ഉപവിഷയങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ ശീതള്‍ ശ്യാം ശീതള്‍ ( ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ്), ജസ്‌ല (KSU), റംസീന(SFI), നജ്ദ റൈഹാന്‍ (ഫ്രട്ടേണിറ്റി), സുഭദ്ര വണ്ടൂര്‍ (WPI), ജമീല ട്ടീച്ചര്‍ (MGM), ഹുസ്‌ന മുംതാസ് (G10) തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.ജി.ഐ.ഒ സ്റ്റേറ്റ് ജനറല്‍ സെക്കട്രി ഫസ്‌ന മിയാനാണ് ചര്‍ച്ചയെ നിയന്ത്രിച്ചത്. 'സമകാലികം' എന്ന വിഷയത്തില്‍ ജില്ല നടത്തിയ കവിതാമത്സരത്തിലെ വിജയികളായ നഹ്‌ല മുഹമ്മദ് (ഒന്നാം സ്ഥാനം) ഉമൈറ.യു (രണ്ടാം സ്ഥാനം) ജദീറ ശബ്‌നം, നിസ നര്‍ഗീസ് (മൂന്നാം സ്ഥാനം) എന്നിവര്‍ക്ക് അഡ്വ: ലൈല അഷ്‌റഫ് സമ്മാനം നല്‍കി. ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഗാനം രചിച്ച മുന്‍ഷിദ ഗാനമാലപിച്ചു.സ സെക്രട്ടറിയേറ്റംഗം നാഫിലയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് ഷനാനീറ സ്വാഗതവും വൈസ് പ്രസിഡന്റ് സഹ്‌ല നന്ദിയും പറഞ്ഞു.

 

Share: