വിശ്വാസം പ്രതിരോധവും പ്രതീക്ഷയും ' ഏരിയ സമ്മേളനം

കോട്ടയം: വിശ്വാസം പ്രതിരോധവും പ്രതീക്ഷയും ' വിഷയത്തില്‍ ജി.ഐ.ഒ കോട്ടയം ഏരിയ സമ്മേളനം ഇല്ലിക്കല്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്നു. ജി.ഐ.ഒ ഏരിയ പ്രസിഡന്റ് സുല്‍ഫത്ത് സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. അഷീന റാഫി ഖുര്‍ആന്‍ ക്ലാസെടുത്തു. വിശ്വാസിയുടെ പ്രതീക്ഷ വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ബഷീര്‍ ഫാറൂഖി, മുസ്‌ലിം സ്ത്രീയുടെ പ്രതിനിധാനം വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി വനിത ജില്ലാ സമിതിയംഗം സാജിദ മുഹമ്മദ് എന്നിവര്‍ ക്ലാസെടുത്തു. മലര്‍വാടി ബാലസംഘം കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിച്ചു. ജി.ഐ.ഒ ഏരിയ കണ്‍വീണര്‍ യാസ്മിന്‍ പി.എസ് സമാപനം നിര്‍വ്വഹിച്ചു. എസ്.ഐ.ഒ ജില്ലാ സമിതിയംഗം ജവാദ് ,സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷഹബാസ് ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് തന്‍സീന, സെക്രട്ടറി ഷെമീന തുടങ്ങിയവര്‍ സംസാരിച്ചു.

 

Share: