ഫാസിസത്തിനെതിരെ വിശ്വാസം കൊണ്ട് പ്രതിരോധം തീര്‍ക്കുക അഫീദ അഹ്മദ്

കണ്ണൂര്‍: ഫാസിസം ഉഗ്രരൂപം പൂണ്ടിരിക്കുന്ന ഈ കാലത്തു നമ്മുടെ വിശ്വാസം കൊണ്ട് പ്രതിരോധം തീര്‍്ക്കണം എന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹ്മദ് അഭിപ്രായപ്പെട്ടു.
ജി.ഐ.ഒ കണ്ണൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ വിശ്വാസം: പ്രതിരോധവും പ്രതീക്ഷയും കാമ്പയിന്‍ ഭാഗമായി സംഘടിപ്പിച്ച ഏരിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍ .ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ആരിഫ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍ ഹാരിസ്, ഇ.എന്‍ ഇബ്രാഹിം, തനിമ കല സാഹിത്യ വേദി സംസ്ഥാന കമ്മിറ്റി അംഗം സി.കെ മുനവ്വര്‍, ജമാഅത്തെ ഇസ്‌ലാമി കണ്ണൂര്‍ ഏരിയ പ്രസിഡന്റ് അഹ്മദ് പാഷ, വനിതാ ഏരിയ പ്രസിഡന്റ് സീനത്ത് ടീച്ചര്‍, ഫര്‍സീന തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ പ്രസിഡന്റ് ജുമാന അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രോഗ്രാം കണ്‍വീനര്‍ ഹംന സ്വാഗതവും സെക്രട്ടറി ഷംന മുഹ്‌സിന്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കലോത്സവ വിജയികള്‍ക്ക്് അനുമോദനവും നല്‍കി.

Share: