ഭരണകൂടം മുസ്്‌ലിം സ്ത്രീകളെ വേട്ടയാടുന്നു : ഫസ്്‌ന മിയാന്‍

വടുതല: ഭരണകൂടം മുസ്്‌ലിം സ്ത്രീകളെ വേട്ടയാടുന്നുവെന്ന് ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്്‌ന മിയാന്‍. ' വിശ്വാസം: പ്രതിരോധവും പ്രതീക്ഷയും' പ്രമേയത്തില്‍ വടുതലയില്‍ നടന്ന ജി.ഐ.ഒ ചേര്‍ത്തല - അരൂര്‍ ഏരിയ സമ്മേളനം ഉദ്്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വസ്ത്രത്തിന്റെ പേരിലും മറ്റും ഭരണകൂടം തങ്ങള്‍ക്കുനേരെ തിരിയുമ്പോള്‍ ഉള്‍ക്കരുത്തുള്ള പെണ്‍പോരാളികള്‍ ആത്മവിശ്വാസത്തോടെ പ്രതിരോധം തീര്‍ക്കണമെന്നും ്‌വര്‍ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്്‌ലാമി ഏരിയ സെക്രട്ടറി വി.എ നസീമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സല്‍മ ഖലീല്‍ മുഖ്യപ്രഭാഷണം നടത്തി. ജി.ഐ.ഒ ജില്ല പ്രസിഡന്റ് സിത്താര ജബ്ബാര്‍, ആക്ടിങ് പ്രസിഡന്റ് ഡോ. ആസിയ ഇബ്രാഹീം, സോളിഡാരിറ്റി സംസ്ഥാന പ്രതിനിധിസഭ അംഗം ടി.എ ഫയാസ്, ജമാഅത്തെ ഇസ്്‌ലാമി വനിതാവിഭാഗം പ്രസിഡന്റ് കെ.പി ഫസീല, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് അസ്്‌ലം ഷാ, പ്രഫ. സൗദാബീഗം എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ ഏരിയ പ്രസിഡന്റ് മിന്ന ഫാത്തിമ സ്വാഗതവും സെക്രട്ടറി സഹ്്‌ല നാസര്‍ നന്ദിയും പറഞ്ഞു. സാറാ മുഹമ്മദ് ഖിറാഅത്ത് നടത്തി. നജ സ്വാഗതാനം ആലപിച്ചു.

Share: