
എരുമേലി: Birittle Bone desease എന്ന എല്ലുകള്‍ പൊടിഞ്ഞു പോകുന്ന അപൂര്‍വ്വ രോഗമാണ് ലത്തീഷയ്ക്ക്. എങ്കിലും തന്റെ ഇച്ഛാശക്തിയും ആത്മവിശ്വാസവും കൈമുതലാക്കി ഉയരങ്ങളിലേക്ക് കുതിക്കുകയാണ് പാല സെന്റ്.തോമസ് കോളേജില്‍ സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥിനിയായ ലത്തീഷ കീബോര്‍ഡില്‍ മാന്ത്രിക ധ്വനി പടര്‍ത്തി സംഗീതാസ്വാദകരെ ആസ്വാദനത്തിന്റെ ലോകത്തേക്ക് നയിക്കുകയാണ് ലത്തീഷയെന്ന ഈ കൊച്ചു പ്രതിഭ. ചിത്രരചനയിലും മികവു കാട്ടുന്ന ലത്തീഷ ഇതിനോടകം നിരവധി ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞിട്ടുണ്ട് നിരവധി വേദികളില്‍ തന്റെ കലാപ്രകടന മികവുമായി കൈയ്യടി നേടിയ ലത്തീഷ സിവില്‍ സര്‍വ്വീസ് എന്ന വലിയ സ്വപനം സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ലോക വനിത ദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് തന്‍സീന സെക്രട്ടറി ഷെമീന കെ.എം ജില്ലാ കമ്മറ്റി അംഗങ്ങളായ ആയിഷ ബയാന, മറിയം സാദിഖ് എന്നിവര്‍ ലത്തീഷയെ സന്ദര്‍ശിച്ച് സ്നേഹോപഹാരം കൈമാറി