സിറിയയുടെ വിലാപത്തോട് ലോക ജനത ഐക്യപ്പെടുക .

കണ്ണൂര്‍ സിറിയയുടെ വിലാപം ലോകത്തിന്റെ വിലാപമായി ഏറ്റെടുക്കുകയും ലോക ജനത അവരോട് ഐക്യപ്പെടുകയും ചെയ്യണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ സുനില്‍ കുമാര്‍ മക്തബ് അഭിപ്രായപ്പെട്ടു. ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സിറിയ ഐക്യദാര്‍ഢ്യ സദസ്സില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.  ജി.ഐ.ഒ ജില്ലാ പ്രെസിഡന്റ് ആരിഫ മെഹബൂബ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി അംഗം കെ.എന്‍ സുലേഖ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സാജിദ പി.ടി.പി ,എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫാസില്‍ അബ്ദു എന്നിവര്‍ സംസാരിച്ചു . ജി.ഐ.ഒ ജില്ലാ ജനറല്‍ സെക്രട്ടറി സഫൂറ നദീര്‍ സ്വാഗതവും, വൈസ്.പ്രസിഡന്റ് സുമയ്യ .കെ .കെ നന്ദിയും പറഞ്ഞു. നാജിയ.കെ.കെ സിറിയന്‍ ഐക്യദാര്‍ഢ്യ കവിത ആലപിച്ചു.

 

Share: