വേര്‍ഡ് ലാബ്- മാഗസിന്‍ അവാര്‍ഡ് വിതരണവും ചര്‍ച്ചയും

ആരാമം മാസികയും ജി.ഐ. ഒ സര്‍ഗവേദിയും സംയുക്തമായി മികച്ച കോളേജ് മാഗസിനുള്ള അവാര്‍ഡ് ദാനവും 'എഴുത്ത്; ജീവിതം: കാമ്പസിനകത്തും പുറത്തും' എന്ന വിഷയത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി ഒരു ചര്‍ച്ചയും 'വേര്‍ഡ് ലാബ്'എന്ന തലക്കെട്ടില്‍ 2010 മെയ് 12ന് കോഴിക്കോട് സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളില്‍ നടത്തി. അവാര്‍ഡ് ദാനം എഴുത്തുകാരി ആര്യ ഗോപി നിര്‍വ്വഹിച്ചു. മാഗസിന്‍മത്സരത്തില്‍ ഒന്നാം സ്ഥാനം യൂണിറ്റി വിമന്‍സ് കോളേജിന്റെ 'പച്ച'യും രണ്ടാം സ്ഥാനം വണ്ടൂര്‍ ഇസ്ലാമിയ കോളേജിന്റെ 'അക്ഷരങ്ങളിലൂടെ യാത്ര'യും മൂന്നാം സ്ഥാനവും അന്‍സാര്‍ വിമണ്‍സ് കോളേജിന്റെ 'ആടിനും പച്ചിലക്കുമിടയിലും നേടി. 'എങ്ങനെ വായിക്കണം' എന്ന വിഷയത്തില്‍ സമദ് കുന്നക്കാവ് സംസാരിച്ചു. പട്ടാമ്പി കോളേജ് അധ്യാപകന്‍ ജമീല്‍ അഹമദ് ചര്‍ച്ചയുടെ കോര്‍ഡിനേറ്ററായിരുന്നു. മോഡറേറ്ററായിരുന്നത് കാലിക്കറ്റ് യൂനിവേഴ്സിറ്റി വുമണ്‍സ് സ്റഡീസ് വിദ്യാര്‍ത്ഥിനി നിയതി ആര്‍.കൃഷ്ണന്‍ ആയിരുന്നു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് കെ.കെ.റഹീന അധ്യക്ഷത വഹിച്ചു. സ്വാഗതം ശബീന ശര്‍ഖിയും നന്ദി നജ്ദയും നിര്‍വ്വഹിച്ചു.
Share:

Tags:State News