മജ്ലിസ് ഫൈനല്‍ വിദ്യാര്‍ത്ഥിനികളുടെ ഒത്തുചേരല്‍

ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരള മജ്ലിസ് സ്ഥാപങ്ങളിലെ ഫൈനല്‍ (2010) വിദ്യാര്‍ത്ഥിനികള്‍ക്കായി (ജൂലൈ മൂന്ന്, നാല്) ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം മാവിന്‍ ചുവട് ദഅ്വസെന്ററില്‍ നടന്ന ദക്ഷിണ മോഖല ക്യാമ്പ് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് കെ.കെ റഹീന അദ്ധ്യക്ഷത വഹിച്ചു. അഞ്ച് സ്ഥാപനങ്ങളില്‍ നിന്നും 60 ഓളം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. ാീൃമഹശ്യ & ലിലൃേമേശിാലി (അന്‍സാര്‍ നെടുമ്പാശ്ശേരി), എസ്.ഐ.ഒ സമ്മേളന വിശദീകരണം (നിസാര്‍ കെ. എസ് ) ുലൃീിമഹശ്യ റല്ലഹീുാലി (ശബീനാ ശര്‍ഖി), ജമാഅത്തെ ഇസ്ളാമിയും സമകാലിക രാഷ്ട്രീയവും (സൈനുദ്ദീന്‍) , സദാചാരം (റസിയ ചാലക്കല്‍ ) എന്നിവര്‍ ക്ളാസ്സെടുത്തു. സംസ്ഥാന സെക്രട്ടറി ശബീന ശര്‍ഖി സ്വാഗതവും ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് സാബിറ സമാപനവും നിര്‍വ്വഹിച്ചു.കലാ കായിക മത്സര വിജയികള്‍ക്ക് റസിയ ചാലക്കല്‍ സമ്മനദാനം നിര്‍വ്വഹിച്ചു. ഇര്‍ശാദിയ ഫറോക്കില്‍ വെച്ച് നടന്ന ഉത്തര മേഖല ഫൈനല്‍ ക്യാമ്പ് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഏഴ് സ്ഥാപനങ്ങളില്‍ നിന്നും 60 ഓളം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി ഹല്‍ഖ അമീര്‍ ടി. ആരിഫലി, ഹമീദ് വാണിമേല്‍, ഷിഹാബ് മോങ്ങം, ഹബീബുറഹ്മാന്‍ സി.പി, ഷബീനാ ശര്‍ഖി, കെ.എന്‍ സുലൈഖ എന്നിവര്‍ വിവിധ വിഷയങ്ങളിലായി സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് കെ.കെ റഹീന അദ്ധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന കോഡിനേറ്റര്‍ യു.പി സിദ്ദീഖ് സമാപനവും കലാ കായിക മത്സര വിജയികള്‍ക്ക് സമ്മനദാനവും നിര്‍വ്വഹിച്ചു.
Share:

Tags:State News