പഠനക്യാമ്പ്‌

ഫറോക്ക്‌ ഇര്‍ഷാദിയ : ജി.ഐ.ഒ കേരളയുടെ സംസ്ഥാന പഠനക്യാമ്പ്‌ സ്വാലിഹയുടെ ഖിറാഅത്തോടെ വൈസ്‌ പ്രസിഡന്റ്‌ ഷബീന ശര്‍ഖിയുടെ അദ്ധ്യക്ഷതയില്‍ ഫറോക്ക്‌ ഇര്‍ഷാദിയ കോളേജില്‍ നടന്നു. വിവിധ പഠനസെഷനുകളിലായി ഖുര്‍ആന്‍ പഠനം, ജീവിതലാളിത്യം, ഹാകിമിയ്യത്ത്‌, മാധ്യമങ്ങളുടെ രാഷ്‌ട്രീയം, സ്‌ത്രീവാദങ്ങള്‍ എന്ന വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ ടി.മുഹമ്മദ്‌, എം.ഐ. അബ്ദുല്‍ അസീസ്‌, എം.കെ മുഹമ്മദലി, ഉബൈദ്‌ റഹ്‌മാന്‍, ടി.പി. മുഹമ്മദ്‌ ഷമീം, എന്നിവര്‍ നേതൃത്വം നല്‍കി. സക്കിയ്യ മുഹ്‌യുദ്ദീന്‍, ലബീബ ഇബ്രാഹിം എന്നിവര്‍ വിഷയം അവതരിപ്പിച്ചു. നജ്‌മ അബ്ദുല്‍ വഹാബിന്റെ ഉദ്‌ബോധനത്തോടെ ക്യാമ്പ്‌ സമാപിച്ചു
Share:

Tags:State News