ഫ്രെയിംലസ്സ്‌ 2010 ഫിലിം ഫെസ്റ്റിവല്‍

തൃശ്ശൂര്‍ ജോസഫ്‌ മുണ്ടശ്ശേരി ഹാള്‍: സ്‌ത്രീ സ്വത്വം സുരക്ഷ സമൂഹം എന്ന പേരില്‍ ജി.ഐ.ഒ കേരള നടത്തുന്ന കാമ്പയിനിനോടനുബന്ധിച്ച്‌ തൃശൂര്‍ ജോസഫ്‌ മുണ്ടശ്ശേരി ഹാളില്‍ നവംബര്‍ 24,25 തീയതികളിലായി ഫ്രെയിംലസ്സ്‌ 2010 ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. ഇറ്റാലിയന്‍, സ്വീഡിഷ്‌, ഇറാന്‍, മലയാളം സിനിമകള്‍, ഹ്രസ്വ ചിത്രങ്ങള്‍, ഡോക്യുമെന്ററി എന്നിവ പ്രദര്‍ശിപ്പിച്ചു. പ്രശസ്‌ത സിനിമ ഡയറക്‌ടര്‍ പി.ടി. കുഞ്ഞിമുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. സ്‌ത്രീയുടെ സിനിമ - സിനിമയിലെ സ്‌ത്രീ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. അഡ്വ. ആശ, വൈ. ഇര്‍ഷാദ്‌, നിയതി കൃഷ്‌ണ, ഖാസിദ കലാം, നജ്‌മ നസീര്‍, എ. നജ്‌ദ തുടങ്ങിയവര്‍ പങ്കെടുത്തു
Share:

Tags:State News