കാമ്പയ്‌ന്‍സമാപന സമ്മേളനം

മലപ്പുറം: സ്‌ത്രീ - സ്വതം സുരക്ഷ സമൂഹം ഗേള്‍സ്‌ ഇസ്‌ലാമിക്‌ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച കാമ്പയ്‌ന്‍ സമാപന സമ്മേളനം മലപ്പുറം ടൗണ്‍ഹാളില്‍ വെച്ച്‌ ഡിസം:5 ഞായറാഴ്‌ച സംഘടിപ്പിക്കപ്പെട്ടു. കേരളീയ സാമൂഹിക സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന ബഹുമുഖ പ്രശ്‌നങ്ങളെ യുക്തവും വ്യക്തവുമായ രീതിയില്‍ വിശകലനം നടത്തുകയും ക്രിയാത്മകമായ പരിഹാരങ്ങള്‍ തേടുന്നതുമായ ഒരു സാമൂഹികാന്തരീക്ഷം സൃഷ്‌ടിച്ചെടുക്കുവാന്‍ കേരള വിദ്യാര്‍ഥിനീ സമൂഹത്തെ സമ്മേളനം ആഹ്വാനം ചെയ്‌തു. മനുഷ്യകുലത്തിന്റെ വിമോചനവും ആത്മാവിന്റെ വിശുദ്ധിയും ലക്ഷ്യമിട്ട്‌ കൊണ്ട്‌ സ്‌ത്രീ സമൂഹത്തിന്റെ സാധ്യതകളെ ധാര്‍മ്മിക തലത്തില്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയൂ. സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ കൊണ്ട്‌ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. സാമൂഹിക ദുരന്തങ്ങളായിമാറിയ മദ്യവും അശ്ലീലതയും സ്‌ത്രീ നേതൃത്വം നല്‍കുന്ന വിമോചന പ്രസ്ഥാനങ്ങള്‍ക്ക്‌ മാത്രമേ തടയാന്‍ സാധിക്കൂ എന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. സമ്മേളനത്തില്‍ അദ്ധ്യക്ഷ വഹിച്ചു കൊണ്ട്‌ ജി.ഐ.ഒ കേരള പ്രസിഡന്റ്‌ കെ.കെ റഹീന സംസാരിച്ചു. പരിപാടിക്ക്‌ ആശംസകളര്‍പ്പിച്ച്‌ കൊണ്ട്‌ അഡ്വ: ഷിജി എ റഹ്‌മാന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌പി. മുജീബ്‌ റഹ്‌മാന്‍, എസ്‌.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ ശിഹാബ്‌ പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. കാമ്പയ്‌നോടനുബന്ധിച്ച്‌ ജി.ഐ.ഒ മലപ്പുറം നടത്തിയ മത്സര ജേതാക്കള്‍ക്ക്‌ ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി കെ.കെ സുഹറ അവാര്‍ഡുകള്‍ ദാനം ചെയ്‌ത്‌ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ വനിതാവിഭാഗം പ്രസിഡന്റ്‌ ഇ.സി ആയിശ സമാപന പ്രസംഗം നടത്തി. ജി.ഐ.ഒ കേരള സെക്രട്ടറി ഷബീന ശര്‍ഖി സ്വാഗതവും ജി.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ കെ.പി. ജസീല നന്ദിയും പറഞ്ഞു.പ്രസ്‌തുത സമ്മേളനത്തില്‍ നാലായിരത്തോളം പെണ്‍കുട്ടികള്‍ പങ്കെടുത്തു
Share:

Tags:State News