ടാലന്റ്‌ മീറ്റ്‌

അന്‍സാര്‍ കാമ്പസ്‌ പെരുമ്പിലാവ്‌,തൃശൂര്‍: ലബീബ ഇബ്‌റാഹീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജി.ഐ.ഒ കേരള പ്രസിഡന്റ്‌ തസ്‌നീം എ.ആര്‍. ഉദ്‌ഘാടനം ചെയ്‌തു. ലൈഫ്‌ എഹെഡ്‌, ആഗോള ഇസ്‌ലാമിക ചലനങ്ങള്‍ എന്നി വിഷയത്തിലുള്ള ക്ലാസുകള്‍ക്ക്‌ അഡ്വ:ഫരീദ, ബിശ്‌റുദ്ദീന്‍ ശര്‍ഖി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന മോഡല്‍ പാര്‍ലമെന്റ്‌ ഉമ്മുല്‍ ഫായിസയും ഹുസ്‌നയും നിയന്ത്രിച്ചു. കലാകായിക മത്സരങ്ങള്‍ നടത്തുകയും വിജയികള്‍ക്ക്‌ സമ്മാനം നല്‍കുകയും ചെയ്‌തു. യു.പി. സിദ്ദീഖ്‌ ക്യാമ്പിന്‌ ആശംസകള്‍ നേര്‍ന്നു. അമീന്‍ പെരുമ്പിലാവ്‌ ക്യാമ്പ്‌ സമാപനം നടത്തി. ഫൗസിയ കെ. ഖുര്‍ആന്‍ ക്ലാസും ഫാസില എ.കെ സ്വാഗതവും പറഞ്ഞു.
Share:

Tags:State News