പഠന ക്യാമ്പ്‌

പത്തിരിപ്പാല: ജി.ഐ.ഒ കേരളയുടെ പഠനക്യാമ്പ്‌ വൈസ്‌ പ്രസിഡന്റ്‌ ലബീബ ഇബ്‌റാഹീമിന്റെ അദ്ധ്യക്ഷതയില്‍ പത്തിരിപ്പാല മൗണ്ട്‌ സീന പബ്ലിക്‌ സ്‌കൂളില്‍ നടന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സമകാലിക ഇടപെടലുകള്‍ എന്ന വിഷയത്തില്‍ സോളിഡാരിറ്റി സെക്രട്ടറി റസാഖ്‌ പാലേരി ക്ലാസെടുത്തു. ലോക ഇസ്‌ലാമിക സംഘടനകളുടെ തജ്‌ദീദും, രാഷ്‌ട്രീയ നേട്ടങ്ങളും അദ്ദേഹം പരിചയപ്പെടുത്തി. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ്‌ ഖുര്‍ആന്‍ പഠന ക്ലാസ്‌ നടത്തി. വനിതാശിഷുക്ഷേമ കോഡ്‌ ബില്ലിന്റെ സംക്ഷിപ്‌തം സംസ്ഥാന സമിതിയംഗം മുര്‍ഷിദ കാസര്‍ഗോഡ്‌ അവതരിപ്പിച്ചു. അന്താരാഷ്‌ട്ര തലത്തിലെ രാഷ്‌ട്രീയ മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ നസ്‌റിന്‍ കണ്ണൂര്‍, സഹ്‌ല കൊല്ലം എന്നിവര്‍ പേപ്പര്‍ അവതരിപ്പിച്ച സെഷനില്‍ മോഡറേറ്ററായ എസ്‌.ഐ.ഒ പാലക്കാട്‌ ജില്ലാപ്രസിഡന്റ്‌ ഉമര്‍ അറബ്‌ വസന്തത്തിന്റെയും മറ്റു വിപ്ലവങ്ങളുടെയും സ്‌ത്രീപക്ഷ വായനയിലേക്ക്‌ ശ്രദ്ധ തിരിച്ചു. സംസ്ഥാന സമിതിയംഗം തസ്‌നീം എ.ആര്‍ പുതിയ സ്റ്റഡീ ടീമിനെ വിശദീകരിച്ച്‌ ക്യാമ്പ്‌ ഉപസംഹരിച്ചു
Share:

Tags:State News