സ്പോര്‍ട്സ് മീറ്റ്: ചാലക്കല്‍ ഇസ്ലാമിയ കോളജ് ചാമ്പ്യന്‍മാര്‍

കുറ്റ്യാടി: കുറ്റ്യാടി ഐഡിയല്‍ പബ്ളിക് സ്കൂളില്‍ നടന്ന ജി.ഐ.ഒ പ്രഥമ സംസ്ഥാന മജ്ലിസ് സ്പോര്‍ട്സ് മീറ്റില്‍ ചാലക്കല്‍ ഇസ്ലാമിയ കോളജ് ചാമ്പ്യന്മാരായി.ഇസ്ലാമിയ കോളജ് പിണങ്ങോട്, ഇസ്ലാഹിയ കോളജ് തിരൂര്‍ക്കാട് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. തിരൂര്‍ക്കാട് ഇസ്ലാഹിയയിലെ സുമയ്യ വ്യക്തിഗത ചാമ്പ്യയായി. കാലത്ത് കെ.കെ.ലതിക എം.എല്‍.എ പതാകയുയര്‍ത്തി മീറ്റ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ഖാലിദ്മൂസാ നദ്വി അധ്യക്ഷത വഹിച്ചു. ഐഡിയല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സലീല്‍ഹസന്‍ പ്രസംഗിച്ചൂ. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എ.ആര്‍.തസ്നീം സ്വാഗതവും ജനറല്‍ ക്യാപ്റ്റന്‍ മുഹ്സിന കൂറ്റ്യാടി നന്ദിയും പറഞ്ഞു. ഷുഹാദ ഖിറാഅത്ത് നടത്തി. സമാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി.അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജന.കണ്‍വീനറും ജി.ഐ.ഒ സംഥാന വൈസ്പ്രസിഡന്‍റുമായ ഷബീന ശര്‍ക്കി അധ്യക്ഷത വഹിച്ചു.പ്രസിഡന്‍റ് എ.ആര്‍.തസ്നീം, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി ആര്‍.സി.സാബിറ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.പി.അബ്ദുസ്സലാം, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, സി.വി.അബ്ദുസ്സലാം (മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമി),എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി നജ്ദ സ്വാഗതവും മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.കെ.റഹീന നന്ദിയും പറഞ്ഞു. സുഫൈറ ഖിറാഅത്ത് നടത്തി. 14 ഇസ്ലാമിയ കോളജുകളില്‍ നിന്ന് 275 പേര്‍ മത്സരത്തില്‍ പങ്കെടുത്തു.
Share:

Tags:State News