ശിരോവസ്ത്രം ധരിച്ച് പരീക്ഷയെഴുതാന്‍ വിസമ്മതിച്ച അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണം ജി.ഐ.ഒ കേരള

അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് ശിരോവസ്ത്രം ധരിക്കാമെന്ന് സി.ബി.എസ്.ഇ നിലപാട് വ്യക്തമാക്കിയിട്ടും ശിരോവസ്ത്രവും കന്യാസ്ത്രീ വേഷവും ധരിച്ചു വന്ന വിദ്യാര്‍ഥിനികളെ പരീക്ഷയെഴുതാന്‍ സമ്മതിക്കാതിരുന്ന പരീക്ഷ സെന്ററുകളിലെ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജി.ഐ.ഒ കേരള സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഇന്ന് വ്യത്യസ്ത ജില്ലകളില്‍ ജി.ഐ.ഒ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി. 

Share:
Leave a Comment