എന്‍ട്രന്‍സ് ശിരോവസ്ത്ര നിരോധം ഹൈക്കോടതി വിധി മുഴുവന്‍ കുട്ടികള്‍ക്കും ലഭിക്കേണ്ടുന്ന നീതി ജി.ഐ.ഒ കേരള

അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയില്‍ പരാതി സമര്‍പ്പിച്ച പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയ കോടതി വിധി യഥാര്‍ഥത്തില്‍ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും അനുവദിച്ചു നല്‍കേണ്ടതാണെന്ന് ജി.ഐ.ഒ കേരള സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ കോടതിവിധി കൈപ്പറ്റി പരീക്ഷാഹാളിലേക്ക് പോകണമെന്ന അവസ്ഥ അപലപനീയമാണ്. കോടതി പരാമര്‍ശിച്ചതുപോലെ മതാചാരം പിന്തുടരുന്നതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ കഴിയാതെ വരുമെന്ന ആശങ്കയാണ് ഈ വിഷയത്തില്‍ അനുകൂല വിധി നല്‍കാന്‍ കാരണമായതെങ്കില്‍ മറ്റുള്ളവരും അത്തരം ആശങ്കയിലാണെന്നും എല്ലാവര്‍ക്കും വേണ്ടിയുള്ള നീതി പൂര്‍വ്വകമായ നടപടിയാണ് ഇതില്‍ വേണ്ടതെന്നും ജി.ഐ.ഒ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മതാചാര പ്രകാരം വസ്ത്രം ധരിച്ച് പരീക്ഷയെഴുതാനുള്ള സ്വാതന്ത്ര്യത്തിനെതിരെയുള്ള കേന്ദ്രനടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും സെക്രട്ടറിയേറ്റ് കൂട്ടിച്ചേര്‍ത്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന യോഗത്തിന് അധ്യക്ഷത വഹിച്ചു.

Share:
Leave a Comment