പാരായണത്തിന്റെ രാഗസുധ തീര്‍ത്ത് 'തര്‍തീല്‍ - 2014'

കണ്ണൂര്‍: ജി.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം (തര്‍തീല്‍- 2014) സമാപിച്ചു. വിശ്വപ്രശസ്തയായ ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതയും ഖുര്‍ആന്‍ തജ്‌വീദ് ശാസ്ത്രജ്ഞയുമായ ഡോ. റാനിയ അവാദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോര്‍ജ്‌വാഷിംങ്ടണ്‍ യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള സൈത്തുന കോളേജിലെ കര്‍മശാസ്ത്ര ഡീന്‍ ആയ റാനിയഅവാദ് സ്ത്രീകളുടെ മാനസീകാരോഗ്യ വൈദ്യശാസ്ത്ര മേഖലയില്‍ സ്വന്തമായ സേവന സംരംഭം പടുത്തുയര്‍ത്തിയ മഹിളകൂടിയാണ്. മെഗാഫൈനലില്‍ മറിയം റൈഹാന്‍ (മലപ്പുറം) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹനാന്‍ സഈദ് (കാസര്‍ഗോഡ്) രണ്ടാം സ്ഥാനവും മുഹ്‌സിന ഗഫൂര്‍(കോഴിക്കോട്) മൂന്നാം സ്ഥാനവും നേടി. മെഗാഫൈനല്‍ വിജയികളെ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നാണ് പ്രഖ്യാപിച്ചത്. കണ്ണൂര്‍ മുന്‍സിപ്പള്‍ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ്, ജമാത്തെ ഇസ്‌ലാമി തമിഴ്‌നാട് വനിതാവിംഗ് അസിസ്റ്റന്റ് ഓര്‍ഗനൈസര്‍ ഖദീജ ഖാജ, ശൈഖ് മുഹമ്മദ് കാരകുന്ന് തുടങ്ങിയവര്‍ വിതരണം ചെയ്തു. മുഹമ്മദലി കര്‍ണ്ണാടക, കെ.അബ്ദുല്ല, മുഹമ്മദ് പെരുമ, അബ്ദുറഹ്മാന്‍ ഓര്‍ക്കാട്ടേരി എന്നിവരാണ് മത്സരങ്ങള്‍ വിലയിരുത്തിയത്. ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ നല്‍കി.

കണ്ണൂര്‍ മുന്‍സിപ്പള്‍ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ്, ജമാത്തെ ഇസ്‌ലാമി തമിഴ്‌നാട് വനിതാവിംഗ് അസിസ്റ്റന്റ് ഓര്‍ഗനൈസര്‍ ഖദീജ ഖാജ, ശൈഖ് മുഹമ്മദ് കാരകുന്ന് തുടങ്ങിയവര്‍ വിതരണം ചെയ്തു. മുഹമ്മദലി കര്‍ണ്ണാടക, കെ.അബ്ദുല്ല, മുഹമ്മദ് പെരുമ, അബ്ദുറഹ്മാന്‍ ഓര്‍ക്കാട്ടേരി എന്നിവരാണ് മത്സരങ്ങള്‍ വിലയിരുത്തിയത്. ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ നല്‍കി.

കേരളത്തിനകത്തും ബാംഗ്ലൂര്‍, ഡല്‍ഹി, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലായി നടന്ന പ്രാഥമിക മത്സരത്തില്‍ 110 സെന്ററുകളിലായ് ആയിരത്തി എഴുന്നൂറോളം മത്സരരാര്‍ഥികള്‍ പങ്കെടുത്തു. സെക്കന്ററി മത്സരങ്ങളില്‍ നിന്നും വിജയികളായ 34 പേരാണ് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വെച്ച് നടന്ന ഫൈനല്‍ റൗണ്ടിലെത്തിയത്. പ്രാഥമികതല മത്സരം മുതല്‍ ഫൈനല്‍തല മത്സരം വരെ സൂറത്തൂന്നൂര്‍ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും ഉള്‍പ്പെടുത്തിയിരുന്നു. ഇവരില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പത്ത് പേര്‍ കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന മെഗാഫൈനലില്‍ മത്സരിച്ചു.

തര്‍തീലിനോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടുനിന്ന ഖുര്‍ആന്‍ എക്‌സ്‌പോ ആയരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ചാണ് സമാപിച്ചത്. എക്‌സ്‌പോവില്‍ അറബിക് കാലിഗ്രാഫി, അത്യപൂര്‍വമായ പഴയകാല ഖുര്‍ആന്‍ തഫ്‌സീറുകള്‍, ഖുര്‍ആന്‍ ശാസ്ത്ര സവിശേഷതകളെക്കുറിച്ച കാഴ്ചകള്‍, ഖുര്‍ആനിലെ സ്ത്രീ സവിശേഷതകള്‍, ഖുര്‍ആനിന്റെ വിവിധ സന്ദേശങ്ങള്‍ എന്നിവ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. വേദത്തിന്റെ വ്യത്യസ്ത ശ്രേണികളുടെ അപൂര്‍വ്വ ശേഖരം, ഖുര്‍ആന്‍ സൂക്തങ്ങളെഴുതിയ പഴയകാല പാത്രങ്ങള്‍, അന്ധര്‍ക്ക് വേണ്ടി ബ്രയിന്‍ ലിപിയില്‍ എഴുതിയ ഗ്രന്ഥം, നിരവധി ലോകഭാഷകളിലുള്ള ഖുര്‍ആന്‍ പ്രതികള്‍, വിവിധ പരിഭാഷകള്‍, കേരളത്തിലെ ഏറ്റവും പഴക്കമേറിയ ഖുര്‍ആന്‍ അച്ചടിച്ച കല്ലച്ചുകള്‍, ഉത്തര്‍പ്രദേശിലെ റാംപൂര്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന അത്യപൂര്‍വ്വ ഖുര്‍ആന്‍ കൈയെഴുത്ത് കോപ്പികള്‍ തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ടായിരുന്നു. നാലായിരത്തോളം പേര്‍ പ്രദര്‍ശന ഹാളില്‍ അഭിപ്രായം രേപ്പെടുത്തിയതായി കണ്‍വീനര്‍ ജാസ്മിന്‍ അറിയിച്ചു. എക്‌സിബിഷനോടനുബന്ധിച്ച് നടന്ന പ്രശ്‌നോത്തരിയില്‍ ഖാലിദ് വട്ടക്കുളം, ഹസീന കവിയൂര്‍ എന്നിവര്‍ വിജയികളായി.

സമാപന സമ്മേളനത്തില്‍ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍, ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് സഫിയ അലി, ജി.ഐ.എ തമിഴ്‌നാട് പ്രസിഡന്റ് തസ്‌നീം മുബീന, എം.ജി.എം. ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി.മുഹമ്മദ് വേളം, എസ്.ഐ.ഒ സെക്രട്ടറി തൗഫീഖ് മമ്പാട്, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അബ്ദുല്‍ഖാദര്‍ ആക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സൗദ.കെ നന്ദി പറഞ്ഞു. റഫീഹ ഖിറാഅത്ത് നടത്തി.