പ്രോട്ടീന്‍ '17 അവധിക്കാല ടീന്‍സ് മീറ്റ്

കാസര്‍ഗോഡ്: ജി.ഐ.ഒ ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ പള്ളിക്കര നൂര്‍ മന്‍സിലില്‍ വെച്ച് സംഘടിപ്പിച്ച പ്രോട്ടീന്‍ '17 എന്‍ഡോസള്‍ഫാന്‍ സമരനായിക മുനീസ അമ്പലത്തറ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ കേവലം വിദ്യകൈവരിക്കുന്നതിനപ്പുറം മാനുഷികമൂല്യങ്ങള്‍കൂടി ഉള്ള വരായിരിക്കണമെന്ന് അവര്‍ കുട്ടികളോട് ആവശ്യപ്പെട്ടു. അഫ്‌റായുടെ ഖുര്‍ആന്‍ ക്ലാസ്സോടെ ആരംഭിച്ച പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ശാഫി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജി.ഐ ഒ ജില്ല പ്രസിഡന്റ് മുര്‍ഷിദ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ക്യാമ്പസ് സെക്രട്ടറി ഷബ്‌നം ബഷീര്‍ നന്ദി പറഞ്ഞു. ഷോര്‍ട്ട്ഫിലിം എടുത്ത് കഴിവ് തെളിയിച്ച ജുബൈര്‍ കോളിയടുക്കത്തിന്റെ അനുഭവങ്ങളും ഷോര്‍ട്ഫിലിം പ്രദര്‍ശനവും നടന്നു. കല രാഷ്ട്രീയം വായന (ഡോ.ഷഫ്‌നമൊയ്തു), ശഹാദത്തുല്‍ ഹഖ് (എന്‍.എം. ഷെഫീഖ്), ആത്മീയത (ജമാല്‍ കടന്നപ്പള്ളി), പ്രവാചകനിലൂടെ (കെ.പി.ഖലീല്‍ റഹ്മാന്‍), ഖുര്‍ആന്‍ ജീവിതത്തിന്റെ വഴികാട്ടി (ബഷീര്‍ ശിവപുരം), ഹുബ്ബുള്ള (അതീഖ് റഹ്മാന്‍), കരിയര്‍ ഗൈഡന്‍സ് (സി.പി. ഹബീബ് റഹ്മാന്‍) ഷോര്‍ട്ഫിലിമിന്റെ സാങ്കേതികതകളെക്കുറിച്ച് (അബൂതാഹ്), സ്ത്രീ സുരക്ഷ (റാഷിദ് മുഹിയുദ്ദീന്‍, ഷെഫീക് നസ്‌റുല്ല) എന്നിവര്‍ സംസാരിച്ചു. ഡോ.ഷഫ്‌ന മൊയ്തു ജി.ഐ.ഒ.യെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി അഷ്‌റഫ് ബായാര്‍ ക്യാമ്പ് സമാപനം ചെയ്ത് സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാനസമിതിയംഗം തനൂജ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് കെ.എം. ശാഫി, ജി.ഐ.ഒ കോര്‍ഡിനേറ്റര്‍ സമീറ ഖലീല്‍, കാഞ്ഞങ്ങാട് വനിത ഏരിയ കോര്‍ഡിനേറ്റര്‍ സുഹറ മഹമൂദ്, ജ.ഇ.ഏരിയ കണ്‍വീനര്‍ അബൂതാഹി എന്നിവര്‍ സംബന്ധിച്ചു.കുട്ടികള്‍ അവരുടെ ക്യാമ്പ് അനുഭവങ്ങള്‍ പങ്ക് വെച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥിനികള്‍ക്കും വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ബെസ്റ്റ് ക്യാമ്പര്‍ ആയി അരീബ ഷംനാടിനെ തെരഞ്ഞെടുത്തു അനുമോദിച്ചു.

 

Share: