പ്രോട്ടീന്‍ 17 അവധികാല ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു

എറണാകുളം: ജി.ഐ.ഒ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മന്നം ഇസ്ലാമിയ കോളേജില്‍ പ്രോട്ടീന്‍ 17 അവധികാല ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു. എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്‌ന അബുബക്കര്‍ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് അബീന മന്‍സൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ക്യാമ്പ് ഉല്‍ഘടനം ചെയ്തു. സാഹിത്യരചന കേവലം ഒരു ജോലിയല്ലെന്നും അതിലൂടെ നമ്മുടെ മനസ്സിലുള്ള നന്മ മറ്റുള്ളവര്‍ക്ക് പകര്‍ത്തിക്കൊടുക്കണമെന്നും സിപ്പി പള്ളിപ്പുറം പറഞ്ഞു. അത് നിറവേറ്റല്‍ നമ്മുടെ ചുമതലയാണെന്നും അദ്ദേഹം വിദ്യാര്‍ത്ഥിനികളെ ഉണര്‍ത്തി. 'പേഴ്‌സണാലിറ്റി ടെവേലോപ്‌മെന്റ്' അന്‍സാര്‍, 'വ്യക്തി ശുചിത്വവും ആരോഗ്യവും' ഡോ.സീമാബീ, 'ഫസ്റ്റ് ഐഡ്' അബ്ദുല്‍ ജബ്ബാര്‍, 'സോഷ്യല്‍ മീഡിയ ബോധവത്കരണം' കെ.എം.ശെഫറിന്‍, ചര്‍ച്ച: സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാമില്‍ അസ്‌ന കെ, 'മയ്യത്ത്‌സംസ്‌ക്കരണം' നഫീസടീച്ചര്‍,'പ്രസ്ഥാന പരിചയം'കെ.സ്‌നിസാര്‍, 'ഹുബ്ബുല്ല' എം.പി.ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ഡോക്യുമെന്ററി പലെസ്ടിനെ സമര്‍ അലി പരിചയപ്പെടുത്തി. കുട്ടികള്‍ ടീം വൈസ് ക്രീടിവ് പ്രോഗ്രാമിംസ് അവതരിപ്പിച്ചു. ~ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരരസ്ഥമാക്കിയ ടീമുകള്‍ക്ക് പ്രൈസ് നല്‍കി. ഫര്‍ഹ .വി.നൗഷാദിനെ ബെസ്റ്റ് ക്യാമ്പറായും സമര്‍ അലിയെ ബെസ്റ്റ് വളന്റിയറായും തിരഞ്ഞെടുത്തു.
ക്യാമ്പിന് രേഷ്മ, നസ്‌റിന്‍, നബീല, സാജിദ, ജാസിറ, ലുബ്‌ന, ഫാത്തിമ തസ്‌നീം എന്നിവര്‍ നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് എം.കെ ജമാലുദ്ധീന്‍, ജി.ഐ.ഒ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജസീന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഷിറിന്‍ സിയാദ് നന്ദി പറഞ്ഞു. പരിപാടിയുടെ സമാപനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവും സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം എസ്.എം സൈനുദ്ദീന്‍ നിര്‍വഹിച്ചു.

 

Share: