മൈലാഞ്ചിച്ചോപ്പിലൂടെ ഐക്യദാര്‍ഢ്യവുമായി ജി.ഐ.ഒ

കോഴിക്കോട്: 'അസഹിഷ്ണുതക്കെതിരെ സാഹോദര്യത്തിന്റെ മൈലാഞ്ചിച്ചോപ്പ് ' എന്ന തലക്കെട്ടില്‍ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ ചെറിയ പെരുന്നാളിനോ ടനുബന്ധിച്ച് നടന്ന പരിപാടി വ്യത്യസ്തവും ശ്രദ്ധേയവുമായി. വിവിധ ഡിസൈനുകളില്‍ മൈലാഞ്ചിയാണിഞ്ഞു കൈകള്‍ അലങ്കരിക്കുന്നത് പെണ്‍കുട്ടികളുടെ ഈദ് ആഘോഷങ്ങളുടെ ഭാഗമാണ്. പക്ഷെ, ഈ മൈലാഞ്ചിയിടല്‍ ഒരു പ്രതിഷേധവും പ്രതിരോധവുമായി മാറ്റുകയായിരുന്നു ജി.ഐ.ഒ. സംസ്ഥാനത്തിലുടനീളമുള്ള യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ ജുനൈദിനും നജീബിനും ഹാദിയക്കുമൊപ്പം ഐക്യപ്പെട്ടുകൊണ്ട് നീതിയുടെ ശബ്ദമായും ഭരണകൂടത്തോടുള്ള ചോദ്യങ്ങളാലും മൈലാഞ്ചിയണിഞ്ഞു. അന്യായമായി കവര്‍ന്നെടുക്കുന്ന ജീവനും ചോരയും കൊണ്ട് തെരുവുകള്‍ ചുമക്കുമ്പോള്‍ മൈലാഞ്ചി ചുമപ്പിന്റെ രാഷ്ട്രീയത്തെ അനുസ്മരിക്കുന്നതായിരുന്നു ജി.ഐ ഒ യുടെ പരിപാടി.

Share: