വനിതാ ദിനത്തില്‍ അട്ടപ്പാടി ആദിവാസി സ്ത്രീകളോടൊപ്പം ജി.ഐ.ഒ നേതാക്കള്‍

അട്ടപ്പാടി: ലോക വനിതാദിനാചരണത്തിന്റെ ഭാഗമായി ജി.ഐ.ഒ സംസ്ഥാന നേതാക്കള്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെത്തി. ഈയിടെ ശിശുമരണം നടന്ന പാലൂരിലെ വീടടക്കം ഊരുകളില്‍ സംഘം സന്ദര്‍ശനം നടത്തി. അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്ന വേളയില്‍ പിന്നോക്ക സ്ത്രീ വിഭാഗങ്ങളുടെയും കുട്ടികളുടെയും ജീവിക്കാനുള്ള അവകാശം ഉറപ്പ് വരുത്തണമെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് റുക്‌സാന ആവശ്യപ്പെട്ടു. ഊരുകളിലെ ശിശുമരണത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ അന്വേഷിക്കുകയും കര്‍ശന നടപടി സ്വീകരിക്കുകയും വേണം. ഊരുകളിലെ അമിത മദ്യപാനവും പുരുഷന്‍മാരുടെ തൊഴിലില്ലായ്മയും ഇവിടുത്തെ പ്രശ്‌നങ്ങളാണ്. കൃഷിസ്ഥലങ്ങള്‍ കൃഷിയോഗ്യമാക്കുകയും ജലലഭ്യത ഉറപ്പ് വരുത്തുകയും ചെയ്യുന്നത് ഒരു പരിധിവരെ അവര്‍ക്ക് ആശ്വാസകരമാവും. പ്രവര്‍ത്തനരഹിതമായ കമ്മ്യൂണിറ്റി സെന്ററുകള്‍ പ്രവര്‍ത്തനയോഗ്യമാക്കുകയും കൃത്യമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്യേണ്ടതുണ്ടെന്നും സംഘം ആവശ്യപ്പെട്ടു. ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സൌദ സംസ്ഥാന സമിതിയംഗങ്ങളായ ഹബീബ, ഫൗസിയ, ജിഐഒ പാലക്കാട് ജില്ലാ പ്രസിഡണ്ട് നസ്!റീന്‍, തഹ്‌സീം, റാബിയ എന്നിവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.
Share:

Tags:State News