പാഠപുസ്‌തകത്തിലെ വിവാദ പരാമര്‍ശം പിന്‍വലിക്കുക: ജി.ഐ.ഒ കേരള

സി.ബി.എസ്‌.സി ആറാം തരം സോഷ്യല്‍ സയന്‍സ്‌ പാഠപുസ്‌തകത്തിലെ പര്‍ദയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം എടുത്തുമാറ്റണമെന്ന്‌ ജി.ഐ.ഒ സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. സമകാലിക സമൂഹത്തില്‍ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ വിലയിരുത്തുമ്പോള്‍ മുസ്‌ലിം സ്‌ത്രീകളുടെ വസ്‌ത്രമായ പര്‍ദ്ദ ഉള്‍പ്പെടുത്തിയത്‌ ഏറെ അപലപനീയമാണ്‌. സ്‌ത്രീ വിവേചനത്തെക്കുറിച്ചും നീതി നിഷേധത്തെക്കുറിച്ചും പാഠപുസ്‌തകത്തില്‍ പരാമര്‍ശിക്കുമ്പോള്‍ സ്‌ത്രീധനത്തോടും ശാരീരിക പീഡനത്തോടുമൊപ്പം പര്‍ദ്ദയെ ചേര്‍ത്തത്‌ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുസ്‌ലിം സ്‌ത്രീകളെക്കുറിച്ച്‌ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇടയാകുമെന്നും സെക്രട്ടറിയേറ്റ്‌ വിലയിരുത്തി. ഡല്‍ഹി നോയ്‌ഡ കേന്ദ്രമാക്കിയുള്ള മാക്‌മില്ലന്‍ പബ്ലിക്കേഷനു കീഴിലുള്ള ഫ്രാങ്ക്‌ ബ്രദേഴ്‌സ്‌ ആന്റ്‌ കമ്പനിയാണ്‌ പുസ്‌തകത്തിന്റെ പ്രസാധകര്‍.

Share:
Leave a Comment