ജി.ഐ.ഒ വിനെക്കുറിച്ച മഹാരാഷ്‌ട്രാ പോലീസിന്റെ കണ്ടുപിടുത്തം തീര്‍ത്തും അപലപനീയം: വനിതാ സാമൂഹിക പ്രവര്‍ത്തകര്‍

ജി.ഐ.ഒ വിനെക്കുറിച്ച മഹാരാഷ്‌ട്രാ പോലീസിന്റെ കണ്ടുപിടുത്തം തീര്‍ത്തും അപലപനീയമാണെന്ന്‌ വനിതാ സാമൂഹിക പ്രവര്‍ത്തകര്‍. ജി.ഐ.ഒ മുസ്‌ലിം വിദ്യാര്‍ഥിനികളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിര്‍ബന്ധിക്കുന്നു എന്ന മഹാരാഷ്‌ട്ര പോലീസിന്റെ രഹസ്യ റിപ്പോര്‍ട്ട്‌ തീര്‍ത്തും വാസ്‌തവവിരുദ്ധമാണെന്ന്‌ അവര്‍ പറഞ്ഞു. കേരളത്തില്‍ നന്മയുടെയും നീതിയുടെയും പക്ഷത്ത്‌ നിന്ന്‌ പെണ്‍കുട്ടികളെ സംഘടിപ്പിക്കുകയും അവരുടെ സാമൂഹിക സാംസ്‌കാരിക ഉന്നമനത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ്‌ ജി.ഐ.ഒ. സ്‌ത്രീകളുടെ സാമൂഹിക പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെട്ട്‌ പ്രതികരിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന നാടിന്‌ നന്മ ചെയ്യുന്ന ഒരു സംഘമായിട്ടാണ്‌ ജി.ഐ.ഒ പ്രവര്‍ത്തകരെ ഞങ്ങള്‍ അനുഭവിച്ചിട്ടുള്ളത്‌. ആ അര്‍ഥത്തില്‍ മഹാരാഷ്‌ട്ര പോലീസിന്റെ കണ്ടുപിടുത്തം തീര്‍ത്തും വാസ്‌തവവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന്‌ വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. ഡോ: ഖമറുന്നീസ അന്‍വര്‍, അജിത അന്വേഷി, ഡോ: ഷെര്‍ളി വാസു, ദീദി ദാമോദര്‍, കെ.കെ. ഫാത്തിമ സുഹ്‌റ, കെ.പി. സുധീര, എം.ജിഷ, , കെ.എന്‍. സുലൈഖ, ഒ.ജെ ചിന്നമ്മ എന്നിവര്‍ സംയുക്ത പ്രസതാവനയില്‍ ഒപ്പു വെച്ചു. 

Share:
Leave a Comment