മുസ്്‌ലിം സ്ത്രീകള്‍ക്കെതിരെയുള്ള വര്‍ഗീയ പ്രസ്താവന അപലപനീയം: ജി.ഐ.ഒ കേരള

മുസ്്‌ലിം പെണ്‍കുട്ടികളെ ബലാല്‍സംഘം ചെയ്ത് കുട്ടികളുണ്ടാക്കണമെന്ന് നവ മാധ്യമത്തിലൂടെ വര്‍ഗ്ഗീയ പ്രസ്താവന നടത്തിയ രാധാകൃഷ്ണപിള്ളക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ജി.ഐ.ഒ കേരള സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ആഹ്വനം ചെയ്യുന്ന ഇത്തരം പരാമര്‍ശങ്ങളെ ഭരണകൂടം ഗൗരവമായി കാണേïതുണ്ടï്. ഫാഷിസത്തിന്റെ വര്‍ഗ്ഗീയ പ്രസ്താവനകള്‍ ഇത്തരത്തില്‍ മുസ്്‌ലിം സ്ത്രീകള്‍ക്കെതിരെ നടത്തപ്പെടുന്നു എന്നത് ആശങ്കാജനകവും അപമാനകരവും പ്രതിഷേധാര്‍ഹവുമാണ്. സ്ത്രീകളുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന ഇത്തരം പരമാര്‍ശങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടറിയേറ്റ് കൂട്ടിച്ചേര്‍ത്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് അധ്യക്ഷത വഹിച്ചു.

Share:
Leave a Comment