
വഖഫ് നിയമ ഭേദഗതി: പ്രതിഷേധറാലി

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ’മുസ്ലിം വംശഹത്യാപദ്ധതിയായ വഖഫ് ഭേദഗതി നിയമം പിൻവലിക്കുക’ എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജി ഐ ഒ കേരള 2025 ഏപ്രിൽ 13 ന് കോഴിക്കോട് ബീച്ചിൽ വച്ച് റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. 800-ഓളം വിദ്യാർത്ഥിനി – യുവതികൾ അണിനിരന്ന പ്രക്ഷോഭ പരിപാടി വലിയ ശ്രദ്ധ നേടി. സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ അംബിക മറുവാക്ക്. അഡ്വ അനൂപ് വി ആർ, ബാബുരാജ് ഭഗവതി, വിമൻ ജസ്റ്റിസ് മൂറിമെന്റ് കേരള ജന. സെക്രട്ടറി ഫസ്ന മിയാൻ, ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം ജന. സെക്രട്ടറി കെ ടി നസീമ, സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡണ്ട് തൗഫീഖ് മമ്പാട്, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡണ്ട് നഈം ഗഫൂർ, എസ്. ഐ. ഒ കേരള സംസ്ഥാന പ്രസിഡണ്ട് അഡ്വ അബ്ദുൽ വാഹിദ്, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി, എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. പ്രതിഷേധ സംഗമത്തിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ ബാനർ ഉയർത്തുകയും പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.


More stories
GIO newsതിബ്’യാൻ ’25 : അമൽ സകരിയ ഒന്നാമത്
തിരൂർ : ഇസ്ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ, കേരള സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച തിബ്’യാൻ പ്രസന്റേഷൻ…
Read more
GIO newsഫലസ്തീൻ അനുകൂല പ്രകടനം; കണ്ണൂരിൽ ജി.ഐ.ഒ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്
കണ്ണൂർ: ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയതിന് കേസെടുത്ത് പൊലീസ്. കണ്ണൂർ മാടായിപ്പാറയിൽ പ്രകടനം നടത്തിയ ജിഐഒ (ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ)…

