
പീപ്പിൾസ് ഫൗണ്ടേഷൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

വിദ്യാർഥികളുടെ പഠന ചെലവുകൾ വളരെ അധികം വർധിച്ചുവരുന്ന ഈ കാലത്ത് കൂടുതൽ സ്കോളർഷിപ്പ് സംവിധാനങ്ങൾ ഉണ്ടാകണമെന്നും പൊതുസമൂഹം അവയെ പിന്തുണക്കണമെന്നും ബൈത്തുസ്സകാത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ബൈത്തുസ്സകാത് കേരളയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്കോളർഷിപ്പ് പദ്ധതിയുടെ രണ്ടാംഘട്ട വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. സ്കോളർഷിപ്പ് ലഭിച്ച് പഠിക്കുന്ന വിദ്യാർഥികൾ പഠന ശേഷം സാമൂഹിക പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും പുതുതലമുറയെ ഏറ്റെടുക്കാനുള്ള ബാധ്യതയും നിർവഹിക്കണമെന്നും അദ്ധേഹം പറഞ്ഞു. കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ നൗഷാദ് അധ്യക്ഷത വഹിച്ചു. ഐ.ഇ.സി.ഐ ഡയറക്ടർ ഡോ. ബദീഉസ്സമാൻ മുഖ്യ പ്രഭാഷണം നടത്തി.
More stories
GIO eventsതിബ്’യാൻ ’25
ഇസ്ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച തിബ്’യാൻ പ്രസന്റേഷൻ മത്സരത്തിലെ…
Read more
GIO eventsനുഖബ
പ്രസ്ഥാനത്തിലെ ഇളംതലമുറയുടെ ഇസ്ലാമിക – വൈജ്ഞാനിക വളർച്ച ലക്ഷ്യം വച്ച് എല്ലാ വർഷവും നടത്തിവരാറുള്ള ’നുഖബ’ സഹവാസകാമ്പ് 2025 സെപ്റ്റംബർ 3…
Read more
GIO eventsഹെറൈസൺ
2025 ജൂലൈ 10 മുതൽ 13 വരെ തീയതികളിൽ ജി സി സി രാഷ്ട്രങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ‘ഹെറൈസൺ’ കാമ്പ് സംഘടിപ്പിച്ചു. ഇസ്ലാമിക – സാമൂഹിക-…
Read more